മെൽബൺ പോലീസ് ആസ്‌ഥാനത്ത് ഓഫിസർ വെടിയേറ്റുമരിച്ചു.

0
1180

മെൽബൺ : ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ മെല്‍ബണിലെ ആസ്ഥാനത്ത് ഒരു ഓഫീസര്‍ വെടിയേറ്റു മരിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വയം വെടിയുയർത്തതാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ 9 ന് ലാ ട്രോബ് സ്ട്രീറ്റിലുള്ള പോലീസ് ആസ്ഥാനത്തേക്ക് മെഡിക്കല്‍ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു.

സഹപ്രവര്‍ത്തകരിലൊരാളായ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചതില്‍ അതിയായ ദുഃഖമുണ്ടെന്ന് എഎഫ്പി കമ്മീഷണര്‍ ആന്‍ഡ്രൂ കോള്‍വിന്‍ അറിയിച്ചു. രാവിലെ ഒന്‍പതോടെയാണ് സഹപ്രവര്‍ത്തകര്‍ പുരുഷ ഓഫീസറെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തെക്കുറിച്ച് വിക്ടോറിയ പോലീസ് അന്വേഷണം നടത്തി, കൊറോണറിനുള്ള റിപ്പോര്‍ട്ട് തയാറാക്കും. ഈ വര്‍ഷംതന്നെ ഇത് രണ്ടാമത്തെ സംഭവമാണ്. എട്ടുമാസങ്ങള്‍ക്കുമുമ്പാണ് ഒരു വനിതാ പോലീസ് ഓഫീസര്‍ സമാനരീതിയില്‍ പോലീസ് ആസ്ഥാനത്ത് വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY