കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 5 പേർക്ക് പരുക്ക്.

0
745

സിഡ്‌നി : സിഡ്‌നിയിലും കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ ഒരു പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ക്കു പരിക്കേറ്റു. സിഡ്‌നിക്കു വടക്ക് ചാറ്റ്‌സ്‌വുഡ് മാളില്‍ ശനിയാഴ്ച വൈകുന്നേരം 2.45 നായിരുന്നു അപകടം. ചാറ്റ്‌സ്‌വുഡ് മാളിലെ ആന്‍ഡേഴ്‌സണ്‍ സ്ട്രീറ്റും വിക്ടോറിയ അവന്യുവും സംയോജിക്കുന്ന ജംഗ്ഷനിലായിരുന്നു അപകടമെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറിയിച്ചു. അപകടത്തിനുപിന്നില്‍ ഭീകരാക്രമണമല്ലെന്ന് പോലീസ് വ്യക്തമാക്കി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 22 കാരിയായ യുവതിയെ എയര്‍ ആംബുലന്‍സില്‍ റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കം മറ്റ് നാലുപേരുടെ പരിക്കുകള്‍ സാരമല്ല. നിസാര പരിക്കുകളേറ്റ ഇവര്‍ക്ക് തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ നല്‍കി. 50 വയസുള്ള പുരുഷനാണ് കാറോടിച്ചിരുന്നത്. കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുന്നതിനുമുമ്പ് ഡ്രൈവര്‍ മരുന്നു കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാഴ്‌സലോണയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണമാണ് നടക്കുന്നതെന്നാണ് എല്ലാവരും കരുതിയത്. പോലീസും മറ്റ് അന്വേഷണ സംഘങ്ങളും അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY