സിഡ്‌നിയിൽ വീണ്ടും ചെറുവിമാന ദുരന്തം. രണ്ടു മരണം.

0
186

സിഡ്‌നി : ന്യൂ സൗത്ത് വെയില്‍സിന്റെ മധ്യ വടക്കന്‍ തീരപ്രദേശത്ത് ചെറുവിമാനം തകര്‍ന്നുവീണു രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. പോര്‍ട്ട് മക്വയറിനു തെക്ക്, ക്യൂവിനടുത്തുള്ള പസഫിക് ഹൈവേയ്ക്കു മുകളിലൂടെ വരികയായിരുന്നു ചെറുവിമാനം. വിമാനത്തില്‍ ഒരു സ്ത്രീയും പുരുഷനുമാണുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. മറ്റു യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായി കരുതുന്നില്ലെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.

പസഫിക് ഹൈേവയില്‍നിന്നും 15 മീറ്റര്‍ അകലെ കുറ്റിക്കാട്ടിലേക്ക് ചെറുവിമാനം അതിവേഗത്തില്‍ പതിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരങ്ങളില്‍ തട്ടിയാണ് വിമാനം താഴേക്കു പതിച്ചത്. എന്നാല്‍ സ്‌ഫോടനമൊന്നുമുണ്ടായില്ല. അപകടത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ഗതാഗത സുരക്ഷാ ബ്യൂറോ അന്വേഷിക്കും. സമീപകാലത്തായി ചെറുവിമാനങ്ങളുടെ ദുരന്തങ്ങൾ പതിവായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY