പ്രതിസന്ധിയിലും മുസ്ലിം സമുദായത്തിനെ പിടിച്ചുയര്‍ത്തി മുഖ്യമന്ത്രി.

0
756

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ ഒരു സമുദായത്തിനെ മുഴുവുന്‍ പ്രതികൂട്ടില്‍ നിര്‍ത്തുവാനുളള സ്ഥാപിത താല്‍പര്യക്കാരുടെ ശ്രമങ്ങളാണ് പിണറായി വിജയന്റെ ഒറ്റ പ്രസ്താവനകൊണ്ട് കെട്ടടങ്ങിയത്.

പാലക്കാട് നിന്നും കാസര്‍കോടുനിന്നും നിരവധിയാളുകളെ കാണാതായെന്നും ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ പോയെന്ന അഭ്യൂഹം ശക്തമായപ്പോഴാണ് സംസ്ഥാനത്തെ മുസ്ലിം മതവിഭാഗക്കാര്‍ പ്രതിക്കൂട്ടിലായത്. ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ഇക്കൂട്ടരെ ആക്രമിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനുത്തരമായി പിണറായി വിജയന്‍ മുസ്ലിം സമുദായത്തിനെ പിന്തുണച്ച് രംഗത്ത് വന്നത്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ചിലകോണുകളില്‍ നിന്ന് ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് അംഗീകരിക്കുവാന്‍ സാധിക്കില്ല. മുസ്ലിങ്ങളെ പുകമറയില്‍ നിര്‍ത്തുവാനുളള നീക്കങ്ങളെ ചെറുക്കുമെന്നും പിണറായി വിജയന്‍ കൂട്ടി ചേര്‍ത്തു.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന നല്‍കിയ ആശ്വാസം ചെറുതല്ല. ചെറിയൊരു തീപ്പൊരി വീണാല്‍ ആളികത്താവുന്ന സാഹചര്യമാണുളളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി കാണിച്ച ആര്‍ജവം മറ്റുളളവരും ഏറ്റുപിടിച്ചുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി എന്നിവരും ഇസ്ലാംമത വിശ്വാസികള്‍ക്ക് പിന്തണയുമായി രംഗത്ത് വന്നു. എന്നാല്‍ ബിജെപി നേതാക്കാള്‍ വിഷയത്തില്‍ പ്രതികരണം നടത്താതിരുന്നത് ശ്രദ്ധേയമായി.

NO COMMENTS

LEAVE A REPLY