പെർത്ത് വൈസ്മെൻസ് ക്ലബ് അവയവദാന ബോധവൽക്കരണ ക്ലാസ് നടത്തി.

0
812

പെർത്ത് : പെർത്ത് വൈസ്മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശീലനക്ലാസ് നടത്തി. റോക്കിങ്ഹാം ഹോസ്പിറ്റലിലെ ഇന്റെൻസീവ് കെയർ യൂണിറ്റിലെ ഡിപ്പാർട്മെന്റ് ഹെഡ് ആയ ഡോക്ടർ. രവി കിരൺ ആണ് ബോധവൽക്കരണക്കാസ് നയിച്ചത്. മെയ് 26 ശനിയാഴ്ച വൈകിട്ട് മാഡിങ്ടണിൽ വച്ചായിരുന്നു ബോധവൽക്കരണക്ലാസ് നടത്തിയത്. ക്ലബ് മെമ്പേഴ്സും, കുടുംബാങ്ങങ്ങളും, ക്ഷണിക്കപ്പെട്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

പ്രസിഡന്റ് ഐപ് ചുണ്ടമണ്ണിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് സെക്രെട്ടറി ജോൺ ബോസ്, ക്ലബ് അംഗങ്ങളായ ഐജിൻ മുണ്ടക്കൽ, ബിജു പല്ലൻ, ജോസഫ് കടപ്പൂരാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY