പെർത്ത് : യുണെറ്റഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ബാബു ജോൺ (പ്രസിഡന്റ്) ടോജോ തോമസ് (വൈസ് പ്രസിഡന്റ്) രവീഷ് ജോൺ(സെക്രട്ടറി) ബേസിൽ ആദായി (ജോയിന്റ് സെക്രട്ടറി) ദീപൻ ജോർജ് (ട്രെഷറർ) സുജിത് ആലച്ചാത്ത് (ആർട്സ് സെക്രട്ടറി) അഭിലാഷ് ഗോപിദാസൻ(സ്പോർട്സ് സെക്രട്ടറി) ഡിംപിൾ ബിജു, ഡോഫിത മാത്യു (ആർട്സ് കോ-ഓർഡിനേറ്റർ) സുജിത് എബ്രഹാം (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. 2017 – 2018 വർഷത്തെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി ആന്റോ മണവാളൻ, അരുൺ എൻ.ജോസ്, ബിജു വർഗീസ്,ബോബി ജോസഫ്,ലെസ്റ്റി സ്റ്റീഫൻ, ജൈസൺ തെക്കുമുറിയിൽ, ജാനു തോമസ്, ജിസ്സ്മോൻ ജോസ്, ജോസ് കരിപ്പായ്, ലിജു പ്രഭാത്, മനോജ് ജോസ്, സജി ജോസഫ്, തോമസ് ഡാനിയേൽ എന്നിവരെയും തിരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് തോമസ് ഡാനിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 62 കുടുംബാങ്ങങ്ങൾ പങ്കെടുത്തു.സെക്രട്ടറി അമൽ രാജ് കഴിഞ്ഞ വർഷത്തെ പ്രവർത്തനറിപ്പോർട്ട് ട്ടും, ട്രെഷരാർ സുജിത് ഏബ്രഹാം വാർഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.