പൂമ കമ്യൂണിറ്റി സോക്കര്‍ കാര്‍ണിവല്‍ മേയ് 20 ന് പെര്‍ത്തില്‍

0
788

പെർത്ത് : ക്രിക്കറ്റിനോടുള്ള അഭിനിവേശം പുതുതലമുറയുടെ ആവേശമാണെങ്കിലും മലയാളികള്‍ക്ക് കാല്‍പന്തു കളിയോട് ഒരു വല്ലാത്ത സ്‌നേഹമാണ്. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ക്രിക്കറ്റ് ഹരമാകുമ്പോഴും മലയാളിക്ക് ഫുട്‌ബോളിനെ വിസ്മരിക്കാനാവില്ല. കേരളത്തില്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും ചെറിയ മൈതാനങ്ങളിലും കാല്‍പന്തു കളിക്കുന്ന മലയാളിക്ക് എവിടെയായാലും കാല്‍പന്തുകളിയെ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്.

വിവിധ മലയാളി ക്ലബുകളുടെ നേതൃത്വത്തില്‍ പെര്‍ത്തില്‍ 9 നും 16 നുമിടയില്‍ പ്രായമുള്ള 150 ലധികം കുട്ടികളാണ് ഫുട്‌ബോളില്‍ പരിശീലനം നേടുന്നത്. ഇവരെയെല്ലാം അണിനിരത്തി കമ്യൂണിറ്റി സോക്കര്‍ കാര്‍ണിവല്‍ ഒരുക്കുവാൻ പെർത്ത് യുണെറ്റഡ് മലയാളി അസോസിയേഷൻ തയ്യാറെടുക്കുകയാണ് സതര്‍ലാന്‍ഡ്‌സ് പാര്‍ക്കില്‍ മേയ് 20 ന് ശനിയാഴ്ച 12 മുതല്‍ വൈകിട്ട് ആറുവരെയാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. അണ്ടര്‍ 16, അണ്ടര്‍ 13 വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളില്‍നിന്ന് ചാമ്പ്യന്‍മാരെ തെരഞ്ഞെടുക്കും.

മത്സരത്തില്‍ ജയിക്കുന്ന ടീമുകള്‍ക്ക് ചാമ്പ്യന്‍ഷിപ്പ്, റണ്ണര്‍ അപ്പ് ട്രോഫികള്‍ക്കൊപ്പം മികച്ച ഫുട്‌ബോളര്‍ ഓഫ് ദ മാച്ച്, മികച്ച ഗോള്‍ കീപ്പര്‍, മികച്ച ഡിഫന്‍ഡര്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

പെര്‍ത്തിലെ മികച്ച കാറ്ററിംഗ് കമ്പനിയായ സൗത്ത് സ്റ്റാറാണ് ഈ ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍. ടൂര്‍ണമെന്റിന്റെ വിജയത്തിനായി എല്ലാ പെര്‍ത്ത് മലയാളികളുടെയും സഹകരണം പ്യൂമ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനീഷ് ലൂയീസുമായി (ഫോണ്‍: 0423344212) ബന്ധപ്പെടാവുന്നതാണ്.

happy ea

NO COMMENTS

LEAVE A REPLY