പൂമ ഒരുക്കുന്ന കേരളാ കാർണിവൽ ഓഗസ്റ്റ് 5 ന് പെർത്തിൽ.

0
738

പെർത്ത് : പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന കേരളാ കാർണിവൽ ഓഗസ്റ്റ് 5 നു നഗരത്തിന്റെ തെക്കൻ മേഖലയായ ഹാരിസ്‌ടയിൽ പവിലിയനീൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ കായിക മത്സരങ്ങളും, ഡാൻസ് , ഗാനമേള , ഫുഡ് ഫെസ്റ്റ്, മൂന്നു ഓവർ ക്രിക്കറ്റ് മത്സരം, ഫ്രീകിക്ക് ഫുട്‌ബോൾ മത്സരം, ചാരിറ്റി ഫണ്ട് സമാഹരണം എന്ന് തുടങ്ങി വിവിധതരം പ്രോഗ്രാമുകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. പെർത്തിലെ മലയാളി സമൂഹത്തിനിടയിൽ അത്യപൂർവമായി സംഘടിപ്പിക്കുന്ന കേരളാ കാർണിവലിനായി മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി തോമസ് ഡാനിയേൽ അറിയിച്ചു. കാർണിവൽ നാഗരിയിലെത്തുന്ന എല്ലാവിഭാഗം ആൾക്കാർക്കും ആസ്വദിക്കാൻ കഴിയുന്നവിധം ഒട്ടനവധി രസകരമായ വിരുന്നൊരുക്കിയാണ് സൗജന്യമായുള്ള ഈ കാർണിവലിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. ബൗൺസി കാസിൽ, പെർത്തിലെ ഏറ്റവും മികച്ച 10 ടീമുകൾ ഏറ്റുമുട്ടുന്ന ആവേശകരമായ വടം വലി മത്സരം, ഫാൻസി ക്രിക്കറ്റ്, പെനാൽറ്റി ഷൂറൗട്, മൈലാഞ്ചി , ഫേസ് പെയിന്റ്, ചാക്കിലോട്ടം, ഉറിയടി, പെർത്തിലെ ഫാസ്റ്റസ്റ് മാൻ, വുമൺ ക്കൂടാതെ വിവിധതരം കൗതുക മത്സരങ്ങൾ ആഘോഷങ്ങൾക്ക് വർണ്ണക്കൊഴുപ്പേകും.

പ്രദർശനനഗരിയിൽ എത്തുന്നവർക്കായി വിവിധതരം ഇന്ത്യൻ ഫുഡുകളോടൊപ്പം, മലേഷ്യൻ ഫുഡ്, കേക്ക് സ്റ്റാൾ, തുടങ്ങി നിരവധി ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവാസജീവിതത്തിരക്കിനിടയിൽ എല്ലാം മറന്നാസ്വദിക്കുവാനുള്ള ഒരു വിരുന്നായി കേരളാ കാർണിവൽ മാറ്റിയെടുക്കുവാൻ പെർത്തിലെ മുഴുവൻ മലയാളികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്നും ഭാരവാഹികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY