പെർത്ത് സംസ്കൃതിക്ക്‌ ഭാരവാഹികളായി.

0
1411

പെർത്ത് : സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന പെർത്തിലെ ഹൈന്ദവവിശ്വാസികളുടെ സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ പ്രവർത്തങ്ങൾക്കു നേതൃത്വം നൽകുവാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 11 ശനിയാഴ്ച ബെക്കൻഹാമിലെ ശ്രീവൽസം ഗാർഡനിൽ നടന്ന പ്രഥമ ജനറൽ ബോഡിയോഗത്തിൽ ഹരിദാസ് മുണ്ടോലി, കെ.പി. ഷിബു, ഡോ. ഹരികുമാർ കെ.എസ് (രക്ഷാധികാരികൾ) വിജയകുമാർ (പ്രസിഡന്റ്) വികാസ് അടിയോടി (വൈസ് പ്രസിഡന്റ്) ദീപ്തി ആകർഷ് (സെക്രട്ടറി) ധനേഷ് എം.കെ.(ജോയിന്റ് സെക്രട്ടറി) ജയശങ്കർ ജി.(ട്രെഷറർ) അനീഷ് കുമാർ മറവൂർ, ഹിതാ രാജീവ്, അഭിലാഷ് നന്ദനൻ, സോണിയ, ബിജുകുമാർ, രാജീവ് നാരായണൻ, സുജിത ധനേഷ് (കമ്മറ്റി മെംബേർസ്) കാർത്തിക് (ടെക്‌നിക്കൽ അഡ്വൈസർ) എന്നിവരെ തിരഞ്ഞെടുത്തു. സംഘടനയുടെ ആദ്യ പ്രവർത്തനവർഷം സംഘടിപ്പിക്കുവാൻ പോകുന്ന വിവിധ പരിപാടികളുടെ അവലോകനത്തിൽ പ്രഭീഷ് കെ.നായർ, സിൻജോ, ശ്രീകുമാർ ശ്രീധരൻ, സുനിത വിജയകുമാർ,  ആകർഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മാർച്ച് 11 ശനിയാഴ്ച ആറ്റുകാൽ പൊങ്കാല വിപുലമായ രീതിയിൽ പെർത്തിലെ ശ്രീമുരുഗൻ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY