പെർത്തിലെ പുതിയ സ്റ്റേഡിയത്തിൽ അടുത്തവർഷം പന്തുരുളും.

0
582

പെർത്ത് : അടുത്തവര്‍ഷം മുതല്‍ പെര്‍ത്തിലെ പുതിയ സ്‌റ്റേഡിയത്തില്‍ കായിക മത്സരങ്ങള്‍ നടത്താന്‍ ധാരണയായി. സംസ്ഥാന സര്‍ക്കാരും വെസ്റ്റ് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ കമ്മീഷനുമാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. ബഴ്‌സ്‌വുഡില്‍ ഡോക്കേഴ്‌സും ഈഗിള്‍സും തമ്മിലുള്ള മത്സരം നടത്താന്‍ സര്‍ക്കാരും ഫുട്‌ബോള്‍ കമ്മീഷനും ധാരണയിലെത്തി.

പുല്ലുവച്ചുപിടിപ്പിച്ചിരുന്നു ഫുട്‌ബോള്‍ മൈതാനത്തിന്റെ ഫണ്ട് പിരിവിനുള്ള പുതിയ തീരുമാനവും ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്. പുതിയ സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് മുന്‍ സര്‍ക്കാരും ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

1.6 ലക്ഷംകോടിയുടെ സ്‌റ്റേഡിയം പദ്ധതിയുടെ അവസാനവട്ട പണികള്‍ നടന്നുവരികയാണ്. കാല്‍നട യാത്രക്കാരായ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് സ്‌റ്റേഡിയത്തില്‍നിന്നു കിഴക്കന്‍ പെര്‍ത്തിലേക്ക് ഒരു നടപ്പാലംകൂടി ഇനി നിര്‍മിക്കാനുണ്ട്. അടുത്തവര്‍ഷം ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് നടപ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

NO COMMENTS

LEAVE A REPLY