പെർത്തിൽ 5 ഡോളറിന്റെ ജനകീയഓണസദ്യ ; ടിക്കറ്റുകൾ ഓൺലൈനിൽ മാത്രം.

0
968

പെർത്ത് : മലയാളി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ജനകീയ ഓണസദ്യ സെപ്റ്റംബർ മൂന്നിന് കാനിങ്‌വെയിലിൽ നടത്തുമെന്ന് പ്രസിഡന്റ് സൂരജ് ടോമും, സെക്രട്ടറി ആദർശ് കാർത്തികേയനും അറിയിച്ചു. മുൻ വർഷങ്ങളിലെ തിരക്കുകളും, ടിക്കറ്റിങ്ങിലെ പാളിച്ചകളും, പരിമിതികളും ഉൾക്കൊണ്ടുകൊണ്ട് ഇത്തവണത്തെ ഓണസദ്യയുടെ എണ്ണം കർശനമായി നിയന്ത്രിച്ചിരിക്കുന്നതിനാൽ ടിക്കറ്റുകൾ ഓൺലൈനിൽ മാതമേ ലഭിക്കുകയുള്ളൂ. ആദ്യം ടിക്കറ്റ് എടുക്കുന്ന 800 പേർക്ക് മാത്രമേ ഇത്തവണ ജനകീയ ഓണസദ്യയിൽ പങ്കെടുക്കുവാൻ നിർവാഹമുള്ളൂ എന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു സദ്യക്ക് അഞ്ചു ഡോളർ വച്ച് ആവശ്യമുള്ളവർക്ക് ഇന്നുമുതൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ഓൺലൈനിൽ ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനകം പണമടച്ചില്ലെങ്കിൽ ഓട്ടോമാറ്റിക് ആയി ടിക്കറ്റുകൾ ക്യാൻസൽ ആകുന്നവിധത്തിലുള്ള നൂതനക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. പണം അകൗണ്ടിൽ ലഭിക്കുന്നമുറക്ക് ഡിജിറ്റൽ ടിക്കറ്റുകൾ ബാർക്കോഡോടെ അയച്ചുനൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്ത് ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്.
http://www.pmcforum.com/Onam/

ticket link

പെർത്ത് മലയാളികൾക്ക് സ്വാദിഷ്ടമായ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന സദ്യവട്ടങ്ങൾ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആയ വർമ്മ ഹോംസിന്റെ സഹകരണത്തോടെയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 3 ഞായറാഴ്ച ഉച്ചക്ക് 12 മണിക്കും, 12 .45 നും, 1 .30 നും, 2 മണിക്കുമായി നാല്‌പന്തിയിൽ സദ്യ വിളന്പുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് ഈടാക്കുന്നത്. കൊച്ചുകുട്ടികൾക്ക് പ്രേത്യേകം ഇല വേണ്ടങ്കിൽ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്കായി 0412225674,0406890904,0412482320 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY