കൾച്ചറൽ ഫോറം സാഹിത്യ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.

0
974

പെർത്ത് : മലയാളി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ കലാ-സാംസ്കാരിക മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന നവാഗത പ്രതിഭക്ക് നൽകുന്ന പ്രഥമ സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാള സാഹിത്യത്തിൽ നൈപുണ്യമുള്ളവരും, പുതുതായി സൃഷ്ടികൾ പ്രസിദ്ധീകരിച്ചവരെയുമാണ് അവാർഡിനായി പരിഗണിക്കുക. ലഭിക്കുന്ന നാമനിര്ദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നവാഗത സാഹിത്യപ്രതിഭക്ക് നവംബർ 18 ന് പെർത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. മലയാളത്തിലെ പ്രമുഖ സാഹിത്യ നായകനായിരിക്കും അവാർഡ് സമ്മാനിക്കുക. ഇതോടൊപ്പം പെർത്തിലെ കലാ-സാംസ്കാരിക മേഖലയിൽ കഴിവുതെളിയിച്ചവർക്കും പ്രേത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കും. പരിമിതമായ സൗകര്യങ്ങൾക്കിടയിലും മലയാള ഭാഷയെയും, സംസ്കാരത്തെയും, കലാപ്രവർത്തനങ്ങളെയും സജീവമായി നിലനിർത്തുന്നവരെയാണ് അവാർഡിനായി പരിഗണിക്കുക. അവാർഡിന് പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഈ മേഖലയിലെ മികവുകളെക്കുറിച്ചുള്ള വിശദശാംശങ്ങൾ സഹിതം ഒക്ടോബർ 31 ന് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സാഹിത്യ പ്രതിഭക്കുള്ള അവാർഡിന് പരിഗണിക്കപ്പെടുവാൻ സംഘടനകൾക്കും, വ്യക്തികൾക്കും പേരുകൾ നാമനിർദേശം ചെയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രോഗ്രാം ഡയറക്ടർ റ്റിജു ജോർജ് സക്കറിയയുമായി +61432834736 എന്ന ഫോൺ നമ്പറിലോ Tiju@pmcforum.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY