പെർത്തിലെ സ്വപ്ന പദ്ധതിയായ ലൈറ്റ് റെയിൽ പദ്ധതിക്കു വീണ്ടും പുതുജീവൻ.

0
1035

പെർത്ത് : സർക്കാർ ഉപേക്ഷിച്ച മാക്‌സ് ലൈറ്റ് റെയില്‍വേ പദ്ധതിക്ക് പുതുജീവന്‍. 65 കിലോമീറ്റർ ദൈർഘ്യമുള്ള പെർത്ത് ലൈറ്റ് റെയില്‍ നെറ്റ്‌വർക്കിനാണ് പതിനഞ്ചു വർഷത്തെ ഗതാഗത കാഴ്ചപ്പാടില്‍ ഗ്രീന്‍സ് പുതുജീവന്‍ പകരുന്നത്. 9.65 ലക്ഷംകോടി ഡോളറിന്റെ പദ്ധതിക്കാണ് സർക്കാർ അനുമതി നിഷേധിച്ചത്. ഇതു സംബന്ധിച്ചുള്ള സർക്കാർ നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല. ലൈറ്റ് റെയില്‍വേ പദ്ധതി പെര്‍ത്തിന് ആവശ്യമാണെന്ന് ഗ്രീന്‍സ് സെനറ്റര്‍ സ്‌കോട്ട് ലുഡ്‌ലാം പറഞ്ഞു. ലൈറ്റ് റെയില്‍വേ പദ്ധതി ജനപ്രിയമാണ്. അഡ്‌ലെയ്ഡ്, ഗോള്‍ഡ് കോസ്റ്റ് എന്നിവിടങ്ങളില്‍ ലൈറ്റ് റെയില്‍വേ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. മെല്‍ബണ്‍വരെ നീളുന്ന ലൈറ്റ് റെയിലിന്റെ നിര്‍മാണം സിഡ്‌നിയില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രീന്‍സ് തയാറാക്കിയ പദ്ധതിയനുസരിച്ച് പെര്‍ത്തിലെ ഗതാഗത ശൃംഖലയില്‍ 71 കിലോമീറ്റര്‍ ഹെവി റെയിലും 283 കിലോമീറ്റര്‍ ബസ് ലെയിനുമാണ് പ്രാമുഖ്യം നല്‍കുന്നത്. ഗതാഗത വികസനത്തിനായുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാരും ഇന്‍ഫ്രാസ്ട്രക്ചര്‍ ഓസ്‌ട്രേലിയയുടെ വിഹിതവും ചേര്‍ത്ത് കണ്ടെത്താമെന്ന് ലുഡ്‌ലാം പറഞ്ഞു. മാക്‌സ് പദ്ധതി ലാഭകരമല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പദ്ധതി ചെലവ് പെരുപ്പിച്ചു കാണിക്കുന്നതിനെ സര്‍ക്കാര്‍ വിമര്‍ശിച്ചു. ഗതാഗത പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ അടുത്തമാസം പ്രസിദ്ധപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

NO COMMENTS

LEAVE A REPLY