പെർത്ത് പെന്തകൊസ്തൽ അസെംബ്ലിയുടെ ഗോസ്പൽ ഫെസ്റിവൽ മെയ്‌ 6,7 തീയതികളിൽ.

0
1005

പെർത്ത് : പെന്തകൊസ്തൽ അസെംബ്ലിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ദ്വിദിന ഗോസ്പൽ ഫെസ്റിവൽ മെയ്‌ 6  വെള്ളി, 7ശനി എന്നീ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 6.30 മുതൽ 9 മണി വരെ ലിൻവൂഡ് വാന്ദര ഹാളിൽ വച്ചായിരിക്കും (Edgeware Street, Lynwood, Perth 6147) ഫെസ്റിവൽ സംഘടിപ്പിക്കുക. പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ റവ. പി. എസ്. ഫിലിപ്പ് ദൈവവചന പ്രഭാഷണം നടത്തും. സുവിശേഷ ചടങ്ങുകളിൽ പങ്കെടുക്കുവാൻ മുഴുവൻ മലയാളികളെയും സ്വാഗതം ചെയുന്നതായി പാസ്റ്റർ ജോർജ് മാത്യു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0467786163 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY