ശസ്ത്രക്രിയാ ഉപകരണങ്ങളിൽ മാലിന്യങ്ങൾ., അന്വേഷണം പുരോഗമിക്കുന്നു.

0
532

പെർത്ത് : ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍ തയാറാക്കി വയ്ക്കുന്നതില്‍ അശ്രദ്ധയെന്നു കണ്ടെത്തല്‍. പെര്‍ത്തിലെ കുട്ടികള്‍ക്കായുള്ള പ്രിന്‍സസ് മാര്‍ഗരറ്റ് ആശുപത്രിയ്‌ക്കെതിരേയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ട്രേയില്‍ പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് വ്യക്തമായി കാണാനാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാലിന്യങ്ങളില്ലാത്ത അന്തരീക്ഷത്തില്‍ അതീവ ശ്രദ്ധയോടെ തയാറാക്കി വയ്‌ക്കേണ്ട ശസ്ത്രക്രിയ ഉപകരണങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയാണ്. ഇത് ശസ്ത്രക്രിയാ ഉപകരണങ്ങളില്‍ മാലിന്യം പറ്റിപ്പിടിക്കുന്നതിനു കാരണമാകുന്നു. ശസ്ത്രക്രിയയെത്തുടര്‍ന്നാണ്ടാകാന്‍ സാധ്യതയുള്ള അണുബാധയ്ക്ക് ഇത് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ വിഷയം സംബന്ധിച്ച് ശസ്ത്രക്രിയയ്ക്കു വിധേയരാകേണ്ടിവന്ന 370 രോഗികള്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ചികിത്സാ സേവന വിഭാഗത്തിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് റോബിന്‍ ലോറന്‍സ് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മേയ് 31 മുതല്‍ ഈ വര്‍ഷം ജൂണ്‍ ഒന്നുവരെയുള്ള കാലയളവില്‍ ഓപ്പറേഷനു വിധേയരാകുന്ന രോഗികളെയാണ് ലോറന്‍സ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ തയാറാക്കിവയ്ക്കുന്ന സ്ഥലത്തുള്ള ട്രേകളില്‍ പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയെന്ന് ഡോ. ലോറന്‍സ് പറഞ്ഞു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തെ ഓപ്പറേഷന്‍ അണുബാധാ നിരക്കും ആശുപത്രികളില്‍ രോഗികളെ വീണ്ടും പ്രവേശിപ്പിച്ചതിന്റെയും റിപ്പോര്‍ട്ട് തയാറാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY