പെർത്ത് മുരുഗൻ ക്ഷേത്രത്തിൽ ലളിതാസഹസ്രനാമഹോമം ജൂലൈ 16 – ന്

0
818

പെർത്ത് : ബാലമുരുഗൻ ക്ഷേത്രത്തിൽ അപൂർവമായി നടത്തുന്ന ലളിതാസഹസ്രനാമഹോമം ജൂലൈ 16 ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടക്കുമെന്ന് സംഘാടകരായ വെസ്റ്റേൺ ഓസ്‌ട്രേലിയൻ വേദിക് ട്രെയിനിങ് ആൻഡ് കൾച്ചറൽ സർവീസ് ഭാരവാഹികൾ അറിയിച്ചു. രാവിലെ 8 മണി മുതൽ 9.30 വരെ നടക്കുന്ന സങ്കൽപ്പപൂജയോടെയാണ് പൂജാ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ഹോമ കുണ്ഡത്തിൽ ക്ഷേത്ര ശ്രീകോവിലിൽ നിന്നും തീ പകരുന്നതോടെ ലളിതാസഹസ്രനാമഹോമത്തിന് തുടക്കം കുറിക്കും.വേദിക് ട്രെയിനിങ് സൊസൈറ്റിയിലെ മുഖ്യമേൽശാന്തി പണ്ഡിറ്റ് ശ്രീ സുബ്രഹ്മണ്യ ഭട്ട് പൂജാ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഒരു മണിയോടെ ചടങ്ങുകളിൽ പങ്കുകൊള്ളുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും നൽകുമെന്നും പെർത്തിലെ മുഴുവൻ ഹൈന്ദവ വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിച്ചെർണമെന്നും ഭാരവാഹികൾ അറിയിച്ചു.

സങ്കൽപ്പ പൂജ, അന്നദാനം, സർവ്വ സേവാ എന്നിവ ഭഗവൽസന്നിധിയിൽ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ യഥാക്രമം 51, 101, 201 ഡോളർ നൽകി പേര്, നാൾ, രാശി, ഗോത്രം എന്നിവ പറഞ്ഞു രസീത് വാങ്ങേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി +61-(8)-92595678 , +61408099015 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Temple Address : Perth Sri Bala Murugan Temple, 12 Mandogalup Rd, Mandogalup WA 6167.

NO COMMENTS

LEAVE A REPLY