പെന്തെക്കോസ്തല്‍ സഭകളുടെ ദേശീയ കോണ്‍ഫറന്‍സ് മാർച്ച് 25,26,27 തീയതികളിൽ മെൽബണിൽ

0
865

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലുളള വിവിധ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ സഭകളുടെ ആറാമത് ഫാമിലി കോണ്‍ഫറന്‍സ് 2016 മാര്‍ച്ച് മാസം 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മെല്‍ബണ്‍ കിഡ്സ്‌ റോഡിലെ കേയ്സി ജൂനിയർ ക്യാംപസിൽ വച്ച് നടത്തുവാന്‍ തീരുമാനിച്ചതായി പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ പാസ്റ്റര്‍ ഏലിയാസ് ജോണ്‍ അറിയിച്ചു. മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ തോമസ്‌ ജോർജ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ടു രാത്രിയും, രണ്ടു പകലും നീണ്ടു നില്ക്കുന്ന വിവിധ പ്രാർഥനാ സമ്മേളനങ്ങളും, ചർച്ചകളും, ആധ്യാല്മിക അവബോധന ക്ലാസുകളും നടക്കും. കൂനംങ്ങ് സെക്കണ്ടറി സ്‌കൂളില്‍ വച്ചു നടന്ന ഐ പി സി ഓസ്‌ട്രേലിയ റീജിയന്റെയും ഓസ്‌ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെയും നാഷണല്‍ കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍ പാസ്റ്റര്‍ തോമസ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.

paster

മെല്‍ബണ്‍ കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റര്‍ തോമസ് ജോര്‍ജ്, പാസ്റ്റര്‍ മാത്യു തര്യന്‍, പാസ്റ്റര്‍ പ്രകാശ് ജേക്കബ്, പാസ്റ്റര്‍ വര്‍ഗിസ് ഉണ്ണുണ്ണി, പാസ്റ്റര്‍ ഏലിയാസ് ജോണ്‍, പാസ്റ്റര്‍ സജിമോന്‍ സ്‌കറിയ, പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്, പാസ്റ്റര്‍ ഷിബു വര്‍ഗീസ്, പാസ്റ്റര്‍ സുനില്‍ പണിക്കര്‍, ബ്രദര്‍ ബിന്നി സി മാത്യു, ബ്രദര്‍ ജോബിന്‍ എ ജെയിംസ്, ബ്രദര്‍ ടോമി വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സമ്മേളന പരുപാടികളെ ക്കുറിച്ച് അറിയുന്നതിനും, രെജിസ്ട്രേഷനും പബ്ലിസിറ്റി ചെയർമാൻ പാസ്റ്റർ ഏലിയാസ് ജോണുമായി (0423804644) ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY