ഫുട്‌ബോള്‍ കളിക്കാരൻ ക്രോണിനിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്നയാളിന്റെ ചിത്രം പുറത്തുവിട്ടു

0
1239

മെൽബൺ : ഫുട്‌ബോള്‍ കളിക്കാരനായിരുന്ന പാട്രിക് ക്രോണിനിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി പോലീസ് തെരയുന്നയാളിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച അവസാനം മെല്‍ബണിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ ഡയമണ്ട് ക്രീക്കിലെ പബ്ബിനു പുറത്തുണ്ടായ കലഹത്തില്‍ പാട്രിക് ക്രോണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. റോയല്‍ മെല്‍ബണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ക്രോണിന്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തിയിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ക്രോണിന്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

വീട്ടിലേക്ക് പുറപ്പെടുന്നതിനുമുമ്പ്, ശനിയാഴ്ച രാത്രി 11 ന് മെയിന്‍ റോഡിലെ ദ വിന്‍ഡി മൈലിലാണ് ക്രോണിന്‍ ആക്രമണത്തിന് ഇരയായതെന്ന് പോലീസ് അറിയിച്ചു. ഏകദേശം മുപ്പതോളംപേര്‍ ആക്രമണസംഘത്തിലുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.
ചോദ്യംചെയ്യലിനായി പോലീസ് അന്വേഷിക്കുന്നയാള്‍ ദൃഡശരീരവും കറുത്തമുടിയുമുള്ളയാളാണ്. ഇയാളുടെ വലതു കൈയിലും തുടയിലും ടാറ്റു കുത്തിയിട്ടുണ്ട്. പ്രമീയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസും ലോവര്‍ പ്ലെന്റി ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റ് ഗ്രാന്റ് ബാര്‍ഡനും ക്രോണിനിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY