ഓസ്‌ട്രേലിയൻ വോളീബോൾ ടൂർണമെന്റിന് പെർത്ത് ഒരുങ്ങി.

0
836

പെർത്ത് : ഓസീ ഇന്ത്യൻ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓസ്‌ട്രേലിയൻ വോളീബോൾ ടൂർണമെന്റിന് ഒക്ടോബർ ഒന്നാം തീയതി ഞായറാഴ്ച പെർത്ത് വേദിയാകും. നിരവധി മുൻ ജില്ലാ-സംസ്‌ഥാന താരങ്ങൾ വിവിധ ക്ലബ്ബ്കൾക്കുവേണ്ടി ജെഴ്സിയണിയുന്ന ആവേശകരമായ മത്സരത്തിൽ പെർത്തിലെ കൂടാതെ അഡലൈഡ്, സിഡ്‌നി, ബ്രിസ്‌ബേൻ , എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് മാറ്റുരക്കുന്നത്. ഓരോ വർഷവും ഓരോ സംസ്‌ഥാനത്ത്‌ വച്ച് നടക്കുന്ന ഈ ടൂർണമെന്റ് ഏറ്റവും മികവുറ്റതാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പെർത്തിലെ വോളിബോൾ പ്രേമികൾ.

Adelaide Eagles, AISC Strikers Perth, AISC United Perth, KSAC Sydney, PCSC Panjab Perth, USC Brisbane എന്നിങ്ങനെയുള്ള ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ 8.30 മുതൽ ബെൽമൗണ്ട് ഒയാസിസ്‌ ലെക്ഷർ സെന്ററിൽ മത്സരങ്ങൾ ആരംഭിക്കും. വിവിധ ഘട്ടങ്ങളിൽ വിജയികളാവുന്നവർ തമ്മിൽ വൈകിട്ട് നടക്കുന്ന ഫൈനൽ മത്സരത്തോടെ വിജയികളെ കണ്ടെത്തും. ടൂർണമെന്റിലെ വിജയികൾക്ക് 2500 ഡോളർ ക്യാഷ് അവാർഡും, രണ്ടാം സ്‌ഥാനക്കാർക്ക് 1500 ഡോളർ ക്യാഷ് അവാർഡും, മൂന്നാം സ്‌ഥാനത്തെത്തുന്നവർക്ക് 500 ഡോളർ ക്യാഷ് അവാർഡും സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാണികൾക്ക് പ്രവേശനം സൗജന്യമാണ്, ആവേശോജ്വലമായ മത്സരങ്ങൾ കാണുന്നതിനും ഈ കായിക മാമാങ്കം വൻ വിജയമാക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായും, കാണികളുടെ സൗകര്യത്തിനായി സ്റ്റേഡിയത്തിൽ ലഘു ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY