ഓർഡർ ഓഫ് ഓസ്‌ട്രേലിയ അവാർഡ് ഡോ. വി പി ഉണ്ണികൃഷ്ണന് സമ്മാനിച്ചു.

0
1445

എബി പൊയ്ക്കാട്ടി‍ൽ
മെൽബൺ : രാജ്യത്തെ ഏറ്റവും പരേമാന്നത ബഹുമതിയായ ബ്രിസ്ബണിലെ ‘ഓർഡർ ഓഫ് ഓസ്‌ട്രേലിയ’ പുരസ്കാരം ബ്രിസ്‌ബേൻ മലയാളിയായ ഡോ. വി പി ഉണ്ണികൃഷ്ണന് സമ്മാനിച്ചു.ക്യൂൻസ്‌ലാന്റിലെ ഗവർണ്ണർ പോൽ ഡി ജേഴ്സിയാണ്എലിസെബത് രാജ്ജിക്ക് വേണ്ടി കഴിഞ്ഞയാഴ്ച തലസ്ഥാനമായ ബ്രിസ്ബണിലെ ഗവണ്മെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ വച്ച അവാർഡ്കൾ വിതരണം ചെയ്തത്. വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകളിൽ ഉണ്ണികൃഷ്ണൻ നടത്തിയ സാമൂഹ്യപ്രവർത്തനങ്ങളുടെയും, സേവനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉണ്ണികൃഷ്ണൻ അവാർഡിന് അർഹനായത്. ഇതിനുമുൻപും ഉണ്ണികൃഷ്ണന് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളി സമൂഹത്തിൽ പ്രത്യേകിച്ച് ബ്രിസ്ബണിലെ ഇന്ത്യൻ സമൂഹത്തിനു ലഭിച്ച അസുലഭ അംഗീകാരമാണ് ഉണ്ണികൃഷ്ണന്റെ ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്കാരം. ദേശീയ താൽപര്യങ്ങൾക്കനുസരിച്ച് കമ്യൂണിറ്റി നിലവാരത്തെ ഉയർത്തുവാൻ ഉതകുന്ന വെക്തിത്വങ്ങൾക്കായി രാജ്യത്തെ സിവിലിയൻ മിലിട്ടറി വിഭാഗങ്ങളിൽ നൽകുന്ന പ്രേത്യേക പുരസ്‌കാരമാണ് ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡിന് ഗവർണ്ണർ പോൽ ഡി ജേഴ്സി ഉണ്ണികൃഷ്ണന് അവാർഡ് സമ്മാനിച്ചുകൊണ്ട് പറഞ്ഞു.

NO COMMENTS

LEAVE A REPLY