നേഴ്‌സുമാരുടെ ജീവിതം വെള്ളിത്തിരയിലേക്ക്, ”ടേക്ക് ഓഫ്” പ്രദര്‍ശനം ആരംഭിക്കുന്നു

0
991

റെജി പാറയ്ക്കന്‍

മെല്‍ബണ്‍: കാലാകാലങ്ങളായി നഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ ജീവിതം പച്ചയായി അവതരിപ്പിക്കുന്ന ‘ടേക്ക് ഓഫ്’ എന്ന മലയാള ചലച്ചിത്രം ഓസ്‌ട്രേലിയയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. മെല്‍ബണിലെ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയായ നന്മ ഇന്റര്‍നാഷണലും, എം.എൻ.കെ.ഇവന്റസും സംയുക്തമായാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ലോകമെങ്ങുമുള്ള പ്രവാസികളുടെ പങ്ക് നിസ്തുലമാണ്. വിദേശത്തുപോയി നിരവധി കുടുംബങ്ങളെ സാമ്പത്തികമായി രക്ഷപ്പെടുത്തിയ നഴ്‌സുമാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവിക്കേണ്ടിവന്ന യാതനകളുടെയും വേദനകളുടെയും ചലച്ചിത്ര ആവിഷ്‌കാരമാണ് ‘ടേക്ക് ഓഫ്’. സ്ത്രീകളുടെ പ്രാധാന്യംകൂടി വിളിച്ചോതുന്ന ചലച്ചിത്രകാവ്യമാണ് ‘ടേക്ക് ഓഫ്’.

ഏപ്രില്‍ രണ്ടിന് ഞായറാഴ്ച മെല്‍ബണിലെ ഫൗണ്ടന്‍ഗേറ്റ് വില്ലേജ് സിനിമയില്‍ വൈകുന്നേരം 6.30 നും വെരിബി വില്ലേജ് സിനിമയില്‍ 6.35 നും ഏപ്രില്‍ 8 ന് വൈകുന്നേരം അഞ്ചിന് സൗത്ത്ബാക് ബാക്ക്‌ലോട്ട് സിനിമയിലും 23 ന് മെല്‍ബണിലെ ക്ലയിറ്റന്‍ മൊണാഷ് യൂണിയന്‍ സിനിമയില്‍ വൈകുന്നേരം മൂന്നിനും ആറിനും ഒന്‍പതിനും സിനിമ പ്രദര്‍ശിപ്പിക്കും. 23 ന് ക്രെഗിബന്‍ യുണറ്റൈഡ് സിനിമയില്‍ വൈകുന്നേരം 6.30 നും ഈ ചിത്രം പ്രദര്‍ശിപ്പിക്കും.

ഒരു തീവ്രവാദ ഗ്രൂപ്പിന്റെ പിടിയിലായ ഒരു പറ്റം നഴ്‌സുമാരുടെ യഥാര്‍ഥ ജീവിതാനുഭവം വെള്ളിത്തിരയില്‍ പകര്‍ത്തിയിരിക്കുകയാണ് ഈ ചിത്രത്തില്‍. ഓരോ മലയാളിയും പ്രത്യേകിച്ച് നഴ്‌സുമാര്‍ കണ്ടിരിക്കേണ്ട സിനിമ എന്ന നിലയില്‍ ‘ടേക്ക് ഓഫ്’ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫാണ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഈ സിനിമയുടെ ടിക്കറ്റിനും റിസര്‍വേഷനുമായി നന്മ ഇന്റര്‍നാഷണല്‍ ഭാരവാഹികളായ റോഷന്‍ സുധീഷ്, ജിപ്‌സണ്‍, സജി എന്നിവരുമായി (0416465908, 0422249718, 0401615829) ബന്ധപ്പെടേണ്ടതാണ്.

NO COMMENTS

LEAVE A REPLY