കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഇനിവേണ്ട. നോര്‍ത്തേണ്‍ പവര്‍ സ്‌റ്റേഷൻ നശിപ്പിച്ചു.

0
475

ആലീസ് സ്‌പ്രിങ്‌സ് : പോര്‍ട്ട് അഗസ്റ്റയിലെ നോര്‍ത്തേണ്‍ പവര്‍ സ്‌റ്റേഷന്റെ പ്രധാന വിഭാഗം നശിപ്പിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് വൈദ്യുതി നിലയത്തിന്റെ പ്രധാനഭാഗം തകര്‍ത്തത്. കല്‍ക്കരി ഉപയോഗിച്ച് വൈദ്യൂതി നിര്‍മിക്കുന്ന വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം ഓസ്‌ട്രേലിയയില്‍ നിറുത്തിവരികയാണ്. അലിന്റ എനര്‍ജി പ്രവര്‍ത്തനം അവസാനിപ്പിച്ച് 18 മാസങ്ങള്‍ക്കുശേഷമാണ് നോര്‍ത്തേണ്‍ പവര്‍ സ്‌റ്റേഷന്‍ നശിപ്പിക്കുന്നത്.

കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി നിര്‍മിച്ചിരുന്ന വൈദ്യൂതി നിലയത്തിന്റെ 80 മീറ്റര്‍ ഉയരമുള്ള രണ്ട് ബോയിലറുകളാണ് സ്‌ഫോടന പരമ്പരയിലൂടെ നിലംപതിപ്പിച്ചത്. ഓരോ ബോയിലറിലും പതിനായിരം ടണ്‍ സ്റ്റീല്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് വൈദ്യുതി നല്‍കിയിരുന്ന നിലയത്തിന്റെ പതനം സുരക്ഷിത സ്ഥാനങ്ങളിലിരുന്ന് നിരവധി പ്രദേശവാസികള്‍ വീക്ഷിച്ചു. സ്‌ഫോടനത്തില്‍ വൈദ്യുതിനിലയം തകര്‍ന്നുവീഴുന്നത് വികാരവായ്‌പോടെയാണ് ജനങ്ങള്‍ കണ്ടുനിന്നത്. ഈ വൈദ്യുതിനിലയവുമായി പോര്‍ട്ട് അഗസ്റ്റയിലെ ജനങ്ങള്‍ക്ക് സുദൃഢമായ ബന്ധമാണുള്ളത്. 2016 മേയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുവരെ സിറ്റിയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായിരുന്നു ഈ വൈദ്യുതി നിലയം.

വൈദ്യുതി നിലയത്തിന്റെ നശിപ്പിക്കല്‍ ദുഃഖത്തോടെ മാത്രമേ കണ്ടുനില്‍ക്കാനായുള്ളുവെന്ന് മുന്‍ ജീവനക്കാരനായ ജോണ്‍ മില്ലെര്‍ പറഞ്ഞു. വൈദ്യുതി നിലയത്തിന്റെ നിര്‍മാണവും അതിന്റെ കമ്മീഷനിംഗിനും സാക്ഷ്യം വഹിച്ച അദ്ദേഹം നിലയത്തിന്റെ നാശവും കാണേണ്ടിവന്നു. അടുത്ത വര്‍ഷം പകുതിയോടെ വൈദ്യുതിനിലയം പൂര്‍ണമായും മാറ്റപ്പെടുമെന്നാണ് കരുതുന്നത്.

NO COMMENTS

LEAVE A REPLY