കൊറിയയുടെ ഭീഷണി നേരിടാൻ യുദ്ധക്കപ്പലുകൾ സജ്ജമാക്കുമെന്ന് പ്രതിരോധമന്ത്രി.

0
1030

സിഡ്‌നി : വടക്കന്‍ കൊറിയയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശക്തമായ മിസൈലുകള്‍ ഓസ്‌ട്രേലിയ വികസിപ്പിക്കണമെന്ന് പെന്റഗണിന്റെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചു. അമേരിക്കന്‍ ആണവ, മിസൈല്‍ പ്രതിരോധത്തിനായുള്ള നയത്തിന്റെ മുന്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഡോ. ബ്രാഡ് റോബര്‍ട്ട്‌സാണ് ഓസ്‌ട്രേലിയയ്ക്കു മുന്നറിയിപ്പു നല്‍കുന്നത്. ഈ വകുപ്പില്‍ 2009 നും 2013 നുമിടയില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. വടക്കന്‍ കൊറിയയുടെ ആക്രമണത്തിന് സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയയെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

യുഎസ് സഖ്യകക്ഷികളെ അമേരിക്കയുമായുള്ള സഖ്യത്തില്‍നിന്ന് അടര്‍ത്തിമാറ്റുകയാണ് വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നയമെന്നത് വ്യക്തമാണ്. അമേരിക്കന്‍ സഖ്യരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും യുദ്ധമുണ്ടായാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുകയുമാണ് വടക്കന്‍ കൊറിയ. അമേരിക്കന്‍ സ്‌റ്റൈലിലുള്ള കരമാര്‍ഗമുള്ള മിസൈല്‍ പ്രതിരോധം വളരെ ചെലവേറിയതാണ്. ഇത്തരം ചെലവേറിയ പ്രതിരോധ മാര്‍ഗം ഓസ്‌ട്രേലിയയ്ക്ക് ആവശ്യമില്ലെന്നും എന്നാല്‍ അത്യാധുനിക യുദ്ധോപകരണങ്ങള്‍ കൊണ്ട് യുദ്ധക്കപ്പലുകള്‍ സജ്ജമാക്കണമെന്ന് ഡോ. റോബെര്‍ട്ട്‌സ് നിര്‍ദേശിച്ചു. ഓസ്‌ട്രേലിയന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളിലെ യുദ്ധോപകരണങ്ങള്‍ ആധുനികവത്കരിക്കുന്നത് പരിഗണനയിലാണെന്ന് പ്രതിരോധ മന്ത്രി ക്രിസ്റ്റഫര്‍ പൈന്‍ അറിയിച്ചിരുന്നു. വടക്കന്‍ കൊറിയയുടെ ആക്രമണ ഭീഷണി പരിഗണിച്ചാണ് ഈ നവീകരണം.

NO COMMENTS

LEAVE A REPLY