മെൽബൺ കത്തീഡ്രൽ ഇടവകയിൽ നോമ്പുകാല ധ്യാനം മാർച്ച് 24,25,26 തിയതികളിൽ

0
1219

പോൾ സെബാസ്റ്റ്യൻ
മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 24 (വെള്ളി) മുതൽ 26 (ഞായറാഴ്ച) വരെ എപ്പിങ്ങ് സെന്റ് മോണിക്ക കോളേജിൽ വച്ച് നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ.സോജി ഓലിക്കലാണ് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നയിക്കുന്നത്. മാർച്ച് 24 വെള്ളിയാഴ്ച വൈകീട്ട് 5 മുതൽ 9 മണി വരെയും മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 മണിവരെയും മാർച്ച് 26 ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി 8 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് 4 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് മെൽബൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും.

ഇടവക വികാരി ഫാ.മാത്യൂ കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ജോബി മാത്യൂ, ബേബിച്ചൻ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങളും റിന്യുവൽ ടീമും ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.’ ഉണരാം പ്രശോഭിക്കാം; വിശുദ്ധിയിൽ സുവിശേഷവേലയിൽ ‘ എന്ന സന്ദേശവുമായി മുതിർന്നവർക്കും കുട്ടികൾക്കുമായി ഒരുക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സെഹിയോൻ യുകെ ടീം കോർഡിനേറ്റർ ജോസ് കുര്യാക്കോസ് അറിയിച്ചു.
പ്രോഗ്രാം നടക്കുന്ന അഡ്രസ്സ്: സെന്റ് മോണിക്ക കോളേജ്, 400 ഡാൽട്ടൺ റോഡ്, എപ്പിങ്ങ്.

NO COMMENTS

LEAVE A REPLY