പാര്‍ട്ടിക്കിടെ വീടിന്റെ ബാല്‍ക്കണി തകര്‍ന്നുവീണു; 9 പേര്‍ക്ക് പരിക്ക്

0
941

ബ്രിസ്‌ബേൻ : ബ്രിസ്ബണില്‍ വാടകവീടിന്റെ ബാല്‍ക്കണിയില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പാര്‍ട്ടിക്കിടെ ബാല്‍ക്കണി തകര്‍ന്നുവീണ് 9 പേര്‍ ആശുപത്രിയിലായി. ബ്രിസ്ബണിന്റെ പ്രാന്തപ്രദേശമായ സെന്റ് ലൂസിയയിലെ ഹൈലാന്‍ഡ് ടെറസിലെ വാടകവീട്ടില്‍ കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. വീടിന്റെ പിന്‍വശത്തുള്ള ബാല്‍ക്കണിയില്‍ നടത്തിയ പാര്‍ട്ടിക്കിടെ നൃത്തംചെയ്യുന്നതിനിടെയാണ് ഇത് തകര്‍ന്നുവീണതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴരയ്ക്കായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ ബ്രിസ്ബണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍പെട്ടവര്‍ക്ക് കൈകാലുകള്‍ക്ക് പൊട്ടലുകളും ഒടിവുകളുമുണ്ടെന്ന് ആംബുലന്‍സ് വക്താവ് പറഞ്ഞു. ബാല്‍ക്കണി തകര്‍ന്നുവീഴുന്നതിനു മാത്രം കൂടുതല്‍പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തില്ലെന്ന് അപകടത്തില്‍പെട്ടവര്‍ പറഞ്ഞു. അഞ്ചോ ഏഴോ പേര്‍ മാത്രമാണ് ബാല്‍ക്കണിയിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ടവര്‍ക്ക് പരിക്കുകള്‍ മാത്രമുള്ളുവെന്നത് ആശ്വാസകരമാണെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.

ബാല്‍ക്കണിക്ക് ബലക്ഷയമുള്ളതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. ബ്രിസ്ബണ്‍ സിറ്റി കൗണ്‍സില്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍മാരും എന്‍ജിനീയര്‍മാരും അപകടസ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കും.

NO COMMENTS

LEAVE A REPLY