ന്യൂസിലാന്റിൽ ക്നാനായ ഇടവകക്ക് ഔദ്യോഗീക തുടക്കം.

0
1964
https://www.facebook.com/shibu.nair.731/

സുജിത്ത് കൊന്നക്കൽ
ഓക്‌ലാൻഡ് : ന്യൂസിലാന്റിലെ ക്നാനായ കുടുംബങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന ക്നാനായ ഇടവകക്ക് ഔദ്യോഗീകമായി തുടക്കം കുറിച്ചു. ക്നാനായ അതിഭദ്രാസനാധിപൻ അർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനിയാണ് ന്യൂസീലാന്റിലെ പ്രഥമ ക്നാനായ ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 മാണി മുതൽ ഹിൽസ്ബറോയിലെ സെന്റ് മാർഗരറ്റ് ആംഗ്ലിക്കൻ ചർച്ചിൽ നടന്ന ചടങ്ങുകളിൽ അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്തിൽ വിശുദ്ധ ബലി അർപ്പിക്കുകയും തുടർന്ന് ഫാദർ ജയിംസ് തോട്ടത്തിലിന്റെ ആദ്യക്ഷതയിൽ കുടുംബാങ്ങങ്ങൾ പങ്കെടുത്ത വിപുലമായ പൊതുസമ്മേളനവും നടന്നു. തുടർന്ന് ന്യൂസിലാന്റ് കനാനായ സിറിയൻ ഇടവകയുടെ പ്രഖ്യാപനവും പരിശുദ്ധ പിതാവ് നിർവഹിച്ചു.
സോമൻ മാത്യു സ്വാഗതവും സണ്ണി ജേക്കബ് നന്ദിയും പറഞ്ഞു. സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി റോബിൻ ഡാനിയേൽ, ക്നാനായ കാത്തലിക്ക് അസോസിയേഷൻ പ്രസിഡന്റ് ജിമ്മി ജിമ്മി പുളിക്കൽ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസുകൊണ്ടു നടത്തിയ മുഖ്യ പ്രഭാഷണത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രസക്തിയും പരസ്പര സ്നേഹത്തിന്റെ അവശ്യകതയും ഓർമപെടുത്തി. ഹ്രസ്വ സന്ദർശനത്തിനായി എത്തിയ അഭിവന്ദ്യ മെത്രപൊലീത്ത കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനിക്ക് ഓക്‌ലാൻഡ് എയർപോർട്ടിൽ ക്നാനായ ജേക്കബൈറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകിയിരുന്നു.

img-20160923-wa0034

NO COMMENTS

LEAVE A REPLY