പുതിയ വിസാ നിയമം തദ്ദേശീയരായവർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് സർക്കാർ.

0
1458

സിഡ്‌നി : വിദേശിയരായ തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്തിരുന്ന 457 വിസകള്‍ റദ്ദാക്കുകയും ഓസ്‌ട്രേലിയന്‍ പൗരത്വത്തിനായുള്ള ടെസ്റ്റുകള്‍ കര്‍ശനമാക്കുകയും ചെയ്തതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. തദ്ദേശിയരായ ഓസ്‌ട്രേലിയക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിനുപിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വിസയുടെ കാര്യത്തിലും പൗരത്വത്തിന്റെ കാര്യത്തിലും നടത്തിയ അഴിച്ചുപണി വ്യാപകമായ ചര്‍ച്ചകള്‍ക്കിടയാക്കിയെന്ന് കുടിയേറ്റ, അതിര്‍ത്തി സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് മന്ത്രി അലക്‌സ് ഹൗക് പറഞ്ഞു. ഓസ്‌ട്രേലിയന്‍ തൊഴില്‍ വിപണിയില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ആദ്യം പരിഗണന ലഭിക്കുന്നതിനാണ് സമൂലമായ അഴിച്ചുപണി നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് തൊഴിലവസരങ്ങളാണ് 457 വിസാ സംവിധാനത്തിലൂടെ വിദേശികള്‍ നേടിയിരിക്കുന്നത്. അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ അനുദിനം വര്‍ധിക്കുകയാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് നടപടികളെന്ന് അദ്ദേഹം തീരുമാനത്തെ ന്യായീകരിച്ചു.

വിവിധ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്. ധാരാളം ഓസ്‌ട്രേലിയക്കാര്‍ തൊഴിലിനായി അലയുന്നതു കാണാം. എന്നാല്‍ തൊഴിലില്ലാത്ത ഓസ്‌ട്രേലിയക്കാര്‍ക്ക് ഈ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് മന്ത്രി ടിവി അഭിമുഖത്തില്‍ പറഞ്ഞു. പ്രായമായവരെ ജോലിയില്‍നിന്ന് മാറ്റിനിറുത്തില്‍ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ബിരുദമെടുത്ത് പുറത്തുവരുന്നവരെ ഇവിടെ നിയമിക്കണമെന്ന് മന്ത്രി പറഞ്ഞു. കുടിയേറ്റത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ആദ്യ നടപടിയല്ല ഇതെന്ന് ഹൗക് പറഞ്ഞു. ഇതെല്ലാം താല്‍കാലിക വിസകളാണ്. ഇവയൊന്നും സ്ഥിര വിസകളല്ല. 457 വിസ നിരോധിച്ചതിലൂടെ വിദഗ്ധരുടെ എണ്ണം താല്‍ക്കാലികമായി കുറഞ്ഞേക്കാമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY