അനിൽ കോനാട്ടിന്റെ “ഓഷ്യാനിയയിലെ ഗംട്രീ” ഞായറാഴ്ച പ്രകാശനം ചെയ്യും.

0
1061

അഡലൈഡ് : പ്രവാസികളുടെ ദൈനംദിന ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിച്ച നോവലുമായി സൗത്ത് ഓസ്‌ട്രേലിയൻ മലയാളി ശ്രധേയനാവുന്നു. കോട്ടയം ജില്ലയിലെ ഒണംതുരുത്തു സ്വദേശിയായ അനിൽ കോനാട്ട് ആണ് തന്റെ ഓസ്‌ട്രേലിയൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രവാസി ജീവിതചരിത്രം പുസ്തകമാക്കിയത്. അനിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഓഷ്യാനിയയിലെ ഗംട്രീ എന്ന പുസ്തകം സ്വദേശമായ
ഒണംതുരുത്തിലെ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മെയ് 14 ന് പ്രമുഖ സാഹിത്യകാരൻ കെ.ബി.പ്രസന്നകുമാർ ചെറുകഥാകൃത്ത് ഹരീഷിന് നൽകി പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ഓസ്‌ട്രേലിയൻ പ്രകാശനം ജൂൺ 4 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അഡലൈഡിലും നടക്കും. അഡലൈഡ് സെൻട്രൽ സ്‌കൂൾ ലെക്ച്ചറർ ഡാനിയേൽ കോണേൽ പുസ്തകത്തിന്റെ പതിപ്പ് സിനിമാ സംവിധായകൻ ദിലീപ് ജോസിന് നൽകിയാണ് പ്രകാശനം നടത്തുന്നത്. അഡലൈഡിലെ ഇന്ത്യൻ ഓസ്‌ട്രേലിയൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ മലയാളി അസോസിയേഷൻ പ്രസിഡണ്ട് സജി ചിറ്റിലപ്പള്ളി, നിജോ ജോയ്, ബോബി അലക്സ്, കോശി,വേണുഗോപാൽ എന്നിവർ സംസാരിക്കും. പുത്തൻ എഴുത്തുകാരുടെ കലാ സൃഷ്ടികൾക്ക് പിന്തുണയും, പ്രചോദനവും നൽകിവരുന്ന ഓനിക്സ് പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

pusthaka

നന്നേ ചെറുപ്പത്തിൽ തന്നെ മലയാള സാഹിത്യത്തിലും, നാടകത്തിലുമെല്ലാം ഒട്ടനവധി വേദികളിൽ കഴിവ് തെളിയിച്ച അനിൽ കോനാട്ട് ഇന്റർ പൊളി ടെക്നിക് കലോത്സവത്തിൽ സ്വന്തമായി സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ച് ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കുകയും, മികച്ച അഭിനേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി സാഹിത്യ മത്സരങ്ങളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള അനിൽ ആദ്യമായാണ് ഒരു നോവൽ പ്രസിദ്ധീകരിക്കുന്നത്. ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ അത്യപൂർവമായി മാത്രം കലയെയും, സാഹിത്യത്തെയും സ്വജീവിതത്തിൽ സ്വായത്തമാക്കാറുള്ള മലയാളികൾക്കിടയിൽ അനിൽ കോക്കാട് മലയാള നോവൽ എഴുതി വ്യത്യസ്‌തനാവുകയാണ്. സർക്കാർ സർവീസിൽ ഇലക്ട്രിസിറ്റി ബോർഡിലെ എഞ്ചിനീയറായിരുന്ന അനിൽ 2005 ലാണ് അഡലൈഡിലേക്ക് കുടിയേറിയത്. ഇപ്പോൾ സൗത്ത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷനിൽ അമ്പയർ ആയി ജോലി ചെയ്യുകയാണ് അനിൽ കോനാട്ട്. ഒണംതുരുത്ത് കോനാട്ട് വേലായുധൻ നായരുടെയും, ലീലാമ്മയുടെയും മകനാണ്. ഭാര്യ സ്മിത സപ്പോർട്ട് വർക്കാരായി ജോലി ചെയുന്നു. രണ്ടു മക്കൾ : ആനന്ദ, ആദിത്യ.

WhatsApp Image 2017-06-01 at 16.21.32

NO COMMENTS

LEAVE A REPLY