കാനിങ്‌വെയിൽ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി.

0
715

പെർത്ത് : കാനിങ്‌വെയിൽ മഹാദേവക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷം സെപ്റ്റംബർ 21 വ്യാഴാഴ്ച്ച തുടങ്ങി. എല്ലാദിവസവും ക്ഷേത്രത്തിനുള്ളിൽ പ്രേത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ വിദ്യാദേവിയായ സരസ്വതിക്കുള്ള പ്രത്യേക നവരാത്രി പൂജയും, സങ്കൽപ്പ പൂജയും, കലാപരിപാടികളും പ്രസാദ വിതരണവും നടക്കും. ഓരോ ദിവസവും ഓരോ കമ്യൂണിറ്റി ഗ്രൂപ്പുകളാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പെർത്തിലെ മലയാളി ഹൈന്ദവ സമൂഹം സെപ്റ്റംബർ 24 ഞായറാഴ്ചയാണ് നവരാത്രി പൂജകൾ സംഘടിപ്പിച്ചിരിക്കുന്നത്. സങ്കൽപ്പ പൂജയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരും നാളും സഹിതം 31 ഡോളറിന്റെ കൂപ്പൺ പ്രവേശന കവാടത്തിലെ ഓഫീസിൽ നിന്നും വാങ്ങി വൈകിട്ട് 6 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ആദ്യ മൂന്നു ദിവസം ദുർഗാ ദേവിയെയും, അടുത്തുള്ള മൂന്നു ദിവസം ലക്ഷ്മിയെയും, തുടർന്നുള്ള മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്. പത്താം ദിവസമാണ് വിദ്യാരംഭവും, വിജയദശമിയും നടക്കുക. വിജയദശമി ദിവസമായ സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ കുട്ടികളെ എഴുത്തിനിരുത്തുവാനും പ്രത്യേക സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Nirmala Narayanan (Mob: 0401 132 444) Minnie Shashikumar (Mob: 0421 522 773) Ranjini Sathyanath (Mob: 0433 572 339) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY