ഹണീമൂണ്‍ ട്രിപ്പിനിടെ അജ്ഞാത രോഗം ബാധിച്ച് സിഡ്‌നിയിലെ നേഴ്സ് മരിച്ചു.

0
2557

സിഡ്‌നി : ഹണീമൂണ്‍ ട്രിപ്പിനിടെ ഫിജിയില്‍ സിഡ്‌നി നഴ്‌സ് മരിച്ചു. വെസ്റ്റ്‌മെഡ് ആശുപത്രിയില്‍ കുട്ടികളുടെ നഴ്‌സായിരുന്ന കെല്ലി ക്ലെര്‍ക്ക് എന്ന 24 കാരിയാണ് അജ്ഞാത രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ചേസ് ക്ലെര്‍ക്കുമായുള്ള കെല്ലിയുടെ വിവാഹം. വയറുവേദനയാണെന്നു പറഞ്ഞാണ് കെല്ലി ഉറങ്ങാന്‍ പോയതെന്ന് ഭര്‍ത്താവ് ചേസ് പറഞ്ഞു. എന്നാല്‍ മണിക്കുറുകള്‍ക്കുശേഷം കെല്ലിയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരുന്നു. തുടര്‍ന്ന് യുവതിയെ ലൗടോകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടൈഫോയിഡാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ടൈഫോയിഡിനുള്ള മരുന്നുകളോട് കെല്ലിയുടെ ശരീരം പ്രതികരിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും യുവ നഴ്‌സിന്റെ ആരോഗ്യസ്ഥിതി വഷളായി. യുവതി അബോധാവസ്ഥയിലായി. സിഡ്‌നിയിലേക്ക് അവളെ മാറ്റാനുള്ള മെഡിക്കല്‍ സംഘം ഫിജിയിലെത്തിയ ദിവസം രാത്രിയില്‍ കെല്ലി മരണത്തിനു കീഴടങ്ങി.

ക്ലെര്‍ക്കിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ഹണീമൂണ്‍ ട്രിപ്പിനുമായാണ് ക്ലെര്‍ക്ക് ദമ്പതികള്‍ ഫിജിയിലെത്തിയത്. ടൈഫോയിഡിനുള്ള പ്രതിരോധ കുത്തിവയ്പുകള്‍ കെല്ലി എടുത്തിരുന്നു. എന്നാല്‍ കെല്ലിയുടെ മരണകാരണം അവ്യക്തമാണ്.

NO COMMENTS

LEAVE A REPLY