കാമുകിക്കൊപ്പം കഴിയുവാൻ ഭാര്യയെ കൊന്ന ഡോക്ടര്‍ക്ക് 20 വർഷം തടവ്.

0
932

സിഡ്‌നി : കാമുകിക്കൊപ്പം പുതുജീവിതം തുടങ്ങാന്‍ രണ്ടാം ഭാര്യയ്ക്ക് അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ സിഡ്‌നി ഡോക്ടര്‍ക്ക് തടവുശിക്ഷ. ഭാര്യയെ കൊലപ്പെടുത്തിയ ബ്രിയാന്‍ കെന്നെത് ക്രിക്കിറ്റിനെയാണ് 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. 2009 വര്‍ഷത്തിന്റെ അവസാനമോ 2010 ന്റെ ആരംഭത്തിലോ ആണ് 58 കാരിയായ ക്രിസ്റ്റീന്‍ ക്രിക്കിറ്റ് മരിച്ചത്.

തികഞ്ഞ മതവിശ്വാസിയും സ്ഥിരമായി പള്ളിയില്‍ ആരാധനയ്ക്ക് സംബന്ധിക്കുന്നയാളുമായ ക്രിക്കിറ്റ്, ഭാര്യയോടുള്ള അതൃപ്തി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് അവളെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് ജസ്റ്റീസ് ക്ലിഫ്റ്റന്‍ ഹുബെന്‍ അഭിപ്രായപ്പെട്ടു. പുതിയ കാമുകിയായ ലിന്‍ഡ ലിവര്‍മോറിനോടുള്ള അമിതമായ ആസക്തിയും അവളോടൊപ്പം ജീവിതം പങ്കിടാനുള്ള ആഗ്രഹുമാണ് ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി പറഞ്ഞു. ഈ കുറ്റകൃത്യത്തിലെ ധാര്‍മിക അപരാധം വളരെ വലുതാണെന്ന് കോടതി പറഞ്ഞു.

വളരെപ്പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ ഭാര്യയുടെ നിതംബത്തില്‍ ബലം പ്രയോഗിച്ച് കുത്തിവച്ച ക്രിക്കിറ്റ് വീട്ടില്‍തന്നെ കാത്തിരുന്നു. മെഡിക്കല്‍ സഹായമില്ലാതെ ഭാര്യ മരിച്ചുവെന്ന് ഉറപ്പാക്കാനായിരുന്നു ഇത്. പരോളില്ലാത്ത 20 വര്‍ഷവും മൂന്നുമാസവും ശിക്ഷ വിധിച്ച കോടതിയുടെ വിധി യാതൊരു ഭാവഭേദവുമില്ലാതെയാണ് 63 കാരനായ ക്രിക്കിറ്റ് കേട്ടത്. വിചാരണാവേളയിലുടനീളം ക്രിക്കിറ്റിനെ പിന്തുണച്ച മൂന്നാം ഭാര്യ ജൂലി കോടതിവിധി കേട്ടപ്പോള്‍ യാതൊന്നും പ്രതികരിക്കാതെ കോടതി വളപ്പില്‍നിന്നു പോയി. താനിപ്പോഴും നിരപരാധിയാണെന്ന നിലപാടിലാണ് ക്രിക്കിറ്റ്.

NO COMMENTS

LEAVE A REPLY