ദീപാവലി ചിത്രം അമർ അക്ബർ അന്തോണി 24 – ന് മെൽബണ്‍ മൊണാഷിൽ

0
2326

മെൽബണ്‍ : മലയാളികളുടെ ദീപാവലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ ഒക്ടോബർ 24ന് മൊണാഷ് യുണിയൻ സിനിമാസിൽ അമർ അക്ബർ അന്തോണി പ്രദർശിപ്പിക്കും. പ്രശസ്ത മിമിക്രി കലാകാരന്‍ നാദിര്‍ഷയുടെ കന്നി സംവിധാന സംരംഭമാണ് ‘അമര്‍ അക്ബര്‍ അന്തോണി’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്യുന്ന ചിത്രമാണ്. നമിതാ പ്രമോദ് നായികാ വേഷത്തില്‍ അഭിനയിക്കുന്നു.

ചുമ്മാ ചിരിച്ചു കളയുന്ന തമാശകള്‍ ആയിരിക്കില്ല ചിത്രത്തിലെന്നും ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന തമാശകള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും എന്നും നാദിര്‍ഷ പറയുന്നു. പുതുമുഖങ്ങളായ ബിബിനും വിഷ്ണുവുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദീപക് ദേവ് ആയിരിക്കും ചിത്രത്തിന് ഈണം പകരുക.

ഡ്രീംലാബ്സ് എൻറ്റർറ്റൈൻമെൻറ്റ് ആണ് ചിത്രം മൊണാഷ് യുണിയൻ സിനിമാസിൽ എത്തിക്കുന്നത്. 11am,2pm,5:30pm,9pm.എന്നിങ്ങനെ നാല് പ്രദർശനങ്ങളാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റുകൾക്ക് 0404432553, 0433222440,0449147396, 0403153292 എന്നീ നുംബരുകളിൽ ബന്ധപ്പെടുകയോ www.trybooking.com/JDZS എന്ന വെബ്‌ സൈറ്റിൽ നിന്നും വാങ്ങുകയോ ചെയ്യാം.

NO COMMENTS

LEAVE A REPLY