മോനിഷയുടെ ആൽമഹത്യ. അരുണിനെതിരായ ആരോപണം വസ്തുതാവിരുദ്ധമെന്ന് അരുണിന്റെ ബന്ധുക്കൾ.

0
5551

മെൽബൺ : ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് സ്വന്തം വീട്ടിലെ ഗാരേജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പൊൻകുന്നം സ്വദേശിയായ മോനിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, മരണകാരണം ഭർതൃ പീഡനമാണെന്നും ആരോപിച്ച് മോനിഷയുടെ ബന്ധുക്കൾ നാട്ടിൽ നൽകിയ പരാതിയിൽ യാതൊരുവിധ യാഥാർഥ്യങ്ങളും ഇല്ലാത്തതാണെന്ന് അരുണിന്റെ ബന്ധുക്കൾ അറിയിച്ചു.

ഒരു സ്വകാര്യ സ്‌ഥാപനത്തിൽ നേഴ്‌സായി ജോലി ചെയ്യുന്ന പാലാ സ്വദേശിയായ അരുൺ നേഴ്‌സിങ് അഡ്മിനിസ്ട്രേറ്റർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നും, വിവാഹശേഷം മോനിഷയെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ആരോപിച്ചാണ് മോനിഷയുടെ ‘അമ്മ പോലീസിൽ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്‌ഥാനത്തിൽ മൃതദേഹവുമായി നാട്ടിലെത്തിയ അരുണിനെ അപായപ്പെടുത്തുന്നതിനു മോനിഷയുടെ ബന്ധുക്കൾ പദ്ധതി ഇട്ടതിനെത്തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകാത്തിരിക്കുവാൻ സംസ്കാരത്തിന് ശേഷം ഉടനെ അരുൺ ഓസ്‌ട്രേലിയയിലേക്ക് തിരികെ വരികയായിരുന്നു. കേസിൽ തുടർനടപടികൾക്കായി ഹാജരാകാതിരുന്നതിനാൽ കേരളാ പോലീസ് അരുണിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

രണ്ടര വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവരുടെ ജീവിതത്തിൽ പലപ്പോഴായി ആൽമഹതാ ശ്രമത്തിന്‌ മോനിഷക്കെതിരെ മെൽബൺ പോലീസിൽ മൂന്നു കേസ്സുകൾ നിലവിലുണ്ടെന്നും, ഒരിക്കൽ രാത്രിയിൽ വീടുവിട്ടുപോകുകയും പോലീസ് കണ്ടെത്തി തിരികെയെത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ വിവരങ്ങൾ അതാത് സമയത്ത് അരുൺതന്നെ മോനിഷയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നെന്നും അരുൺ വ്യക്തമാക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട പത്തോളം വ്യത്യസ്‌ത പരാതികളിൽ തീർപ്പാകുന്നതിനായാണ് പോലീസ് അന്വേഷണം നടത്തുന്നതെന്ന് മെൽബൺ പോലീസ് അറിയിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ സ്‌ഥിരമായി ആൽമഹത്യാ ശ്രമങ്ങൾ നടത്തി നിയമപരമായിത്തന്നെ നിരവധി കേസ്സുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതുകൊണ്ട് അന്വേഷണം പൂർത്തിയാകുന്നത് വരെ വിവരങ്ങൾ പുറത്തുവിടണ്ട എന്ന നിലപാടിലാണ് പോലീസ് അധികാരികൾ. യഥാർഥ വസ്തുതകൾ മനസ്സിലാക്കാതെ അരുണിനെ കുറ്റക്കാരനായി ചിത്രീകരിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അരുണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

NO COMMENTS

LEAVE A REPLY