മോഡിയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് ചിലവായത് 8.91 കോടി രൂപ.

0
828

ഡൽഹി : കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രി ലോകം ചുറ്റിയ തിന് സർക്കാർ ഖജനാവിൽ നിന്നും ചിലവായത് 37 കോടി രൂപയെന്ന് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ പണം ചിലവായത് ഓസ്ട്രേലിയൻ സന്ദർശനത്തിനാണ്. ആകെ 8.91 കോടി രൂപയാണ് ഓസ്ട്രേലിയൻ സന്ദർശനത്തിന് ചിലവായത്. ഹോട്ടല്‍ താമസത്തിന് 5.60 കോടിയലധികവും കാറുകള്‍ വാടകയ്ക്ക് എടുക്കാന്‍ 2.40 കോടിയും ചെലവിട്ടു. അമേരിക്ക, ജര്‍മ്മനി, ഫിജി, ചൈന എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് യഥാക്രമം 6.13 കോടിയും,2.92 കോടിയും, 2.59 കോടിയും, 2.34 കോടിയും ചെലവാക്കി. മോഡിയുടെ വിദേശയാത്രയില്‍ ഏറ്റവും ചെലവ് കുറഞ്ഞത് ഭൂട്ടാന്‍യാത്രയാണ്. 41.33 ലക്ഷമായിരുന്നു ചെലവ്. ലോകേഷ് ബത്ര എന്നയാളാണ് വിവരാവകാശ നിയമപ്രകാരം മോഡിയുടെ വിദേശ യാത്രയുടെ തുക ലഭിക്കുവാൻ അപേക്ഷ നലികിയത്.

2014 സെപ്തംബറിലെ ന്യൂയോര്‍ക്ക് യാത്രയുടെ ഹോട്ടല്‍ ബില്‍ 9.16 ലക്ഷമായിരുന്നു. പ്രധാനമന്ത്രിയുടേയും വിദേശമന്ത്രാലയത്തിലെയും പ്രധാനമന്ത്രിയും ഓഫീസിലെ മറ്റുള്ളവരുടേയും ഹോട്ടല്‍ മുറികള്‍ക്ക് മാത്രമായി 11.51 ലക്ഷം വേണ്ടിവന്നു. ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലായിരുന്നു ഇവരുടെ താമസം. 39 ലക്ഷം രൂപ യാത്രക്കായി വാടകയ്‌ക്കെടുത്ത വകയില്‍ നല്‍കി. മോഡിയുടെ സന്ദര്‍ശനത്തിന്റെ പ്രസാര്‍ ഭാരതിയുടെ സംപ്രേഷണത്തിനായി 3 ലക്ഷവും നല്‍കി.

ജര്‍മ്മനയില്‍ ഹോട്ടല്‍ താമസത്തിന് മാത്രം 3.80 ലക്ഷം ചെലവായി. ദിവസബത്ത വകയില്‍ 1.31 ലക്ഷവും യാത്രയ്ക്കായി 19,405 രൂപയും ചെലവഴിച്ചു. 1.06 കോടിയാണ് ചൈനയിലെ ഹോട്ടല്‍ താമസത്തിന് ചെലവാക്കിയത്. വാഹനം വാടകയ്‌ക്കെടുത്ത വകയില്‍ 60.88 ലക്ഷം, വ്യോമഗതാഗതത്തിന് 5.90 ലക്ഷം, അധികൃതരുടെ ദിവസബത്ത വകയില്‍ 9.80 ലക്ഷം എന്നിങ്ങനെയാണ് മറ്റു ചെലവുകള്‍. ബംഗ്ലാദേശ് സന്ദര്‍ശനത്തിന് 1.35 കോടി രൂപ ചെലവായി. ഹോട്ടല്‍ താമസത്തിന് 19.35 ലക്ഷവും ഇന്റര്‍നെറ്റ് ചാര്‍ജ്ജിങ്ങിന് 13.83 ലക്ഷവും ഹിയറിങ് ആന്റ് ട്രാന്‍സ്ലേഷന്‍ ഡിവൈസുകള്‍ക്കുമായി 28.55 ലക്ഷവും മോഡി ചെലവിട്ടുവെന്നും വിവരവകാശ മറുപടിയില്‍ പറയുന്നു.

ഒരു വര്‍ഷത്തിനിടെ 16 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മോഡി 37.22 കോടി ചെലവിട്ടത്. 2014 ജൂണിനും 2015 ജൂണിനും ഇടയില്‍ മോഡി 20 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍ ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ വിവരാവകാശ മറുപടിയില്‍ ലഭിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY