ബാബു ആരാ മോൻ ? റെയ്‌ഡിന്‌ ഒരു മാസം മുൻപേ ലോക്കറുകൾ കാലിയാക്കി വിജിലൻസിനെ ശശിയാക്കി.

0
1048

കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകള്‍ റെയ്‌ഡിന്‌ ഒരുമാസം മുൻപ് തന്നെ കാളിയാക്കിയതായി വിജിലൻസ് കണ്ടെത്തിക്കഴിഞ്ഞു. തനിക്കെതിരെ അന്വേഷണം വരുമെന്നും കണക്കിൽ പെടാത്ത കോടികൾ വിലമതിക്കുന്ന വസ്തുവകകളും തുകയും സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കിയില്ലെങ്കിൽ എല്ലാം കൈവിട്ടുപോകുമെന്നുമുള്ള മന്ത്രിയുടെ തിരിച്ചറിവ് വിജിലൻസ് കേന്ദ്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ലോക്കറുകൾ കാലിയാക്കിയ നടപടിയും ഇപ്പോൾ വിജിലന്‍സ് അന്വേഷണം നടത്തുവാൻ നിര്ബന്ധിതരായിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുന്‍പാണ് കെ ബാബുവിന്റെയും ഭാര്യയുടെയും രണ്ടു ലോക്കറുകള്‍ കാലിയാക്കിയത്.
തൃപ്പൂണിത്തുറ എസ്ബിടി,എസ്ബിഐ ബാങ്കുകളിലുളള ലോക്കറുകളാണ് കാലിയാക്കിയത്. ലോക്കറുകള്‍ കാലിയാക്കുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കണമെന്ന് വിജിലന്‍സ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതുകിട്ടിയാൽ സംഭവത്തിന്റെ നിജസ്‌ഥിതി പുറത്തുകൊണ്ടുവരുവാൻ കഴിയുമെന്നാണ് വിജിലൻസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.നേരത്തെ ബാബുവിന്റെ വീട്ടിലും ബിനാമിയെന്ന് കരുതുന്നവരുടെ വീടുകളിലും ഭാര്യയുടെയും മക്കളുടെയും ലോക്കറുകളിലും വിജിലന്‍സ് പരിശോധന നടത്തുകയും ലക്ഷക്കണക്കിന് രൂപയും ധാരാളം സ്വര്‍ണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY