കുറഞ്ഞ വരുമാനമുള്ളവർക്ക് 45,000 ഡോളര്‍വരെ പലിശരഹിതവായ്പ

0
929

സിഡ്‌നി : കുടുംബ ബജറ്റില്‍ വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായഹസ്തമൊരുങ്ങുന്നു. താഴ്ന്ന വരുമാനക്കാരായ ഓസ്‌ട്രേലിയക്കാര്‍ക്ക് പലിശരഹിത വായ്പയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഈ വായ്പയ്ക്ക് ഏകദേശം രണ്ടു ദശലക്ഷംപേര്‍ അര്‍ഹരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നോ ഇന്ററസ്റ്റ് ലോണ്‍ സ്‌കീം (നില്‍സ്) അനുസരിച്ച് കൂടുതല്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് കൂടുതല്‍ പണം വായ്പയായി നല്‍കും. കടുത്ത സാമ്പത്തിക ഞെരുക്കങ്ങളില്‍ കഴിയുന്ന നിരവധിയാളുകളുണ്ടെന്ന് ഗുഡ് ഷെപ്പേര്‍ഡ് മൈക്രോ ഫൈനാന്‍സ് സിഇഒ ആഡം മൂണി പറഞ്ഞു. ഈ പദ്ധതി സാമ്പത്തിക ഞെരുക്കങ്ങളില്‍ കഴിയുന്നവര്‍ക്ക് യഥാര്‍ഥ പ്രതീക്ഷയും അവസരങ്ങളും അനുകമ്പയും നല്‍കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഒരു ലക്ഷത്തിലധികംപേര്‍ക്ക് സ്വാന്തനമാകാന്‍ തങ്ങള്‍ക്കു കഴിഞ്ഞെന്ന് മൂണി പറഞ്ഞു.

നില്‍സ് പദ്ധതിയനുസരിച്ച് ഓരോ അപേക്ഷകനും 1500 ഡോളര്‍ പലിശരഹിത ലോണായി നല്‍കും. ഈ തുക രണ്ടാഴ്ചയിലൊരിക്കല്‍ പത്തു ഡോളര്‍വീതം തിരിച്ചടച്ചാല്‍ മതിയാകുന്നതാണ്. യോഗ്യതയുള്ള അപേക്ഷകന് 45,000 ഡോളര്‍വരെ ഒരു വര്‍ഷം ലോണായി ലഭിക്കും. ലഭിക്കുന്ന ലോണ്‍ തുക ഉപയോഗിച്ച് അത്യാവശ്യ സാധനസാമഗ്രികള്‍ വാങ്ങാവുന്നതാണ്. താഴ്ന്ന വരുമാനക്കാര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ്.

NO COMMENTS

LEAVE A REPLY