ശരീരത്തിലെ മാംസം അഴുകുന്ന 240 കേസുകള്‍ വിക്ടോറിയയിൽ റിപ്പോര്‍ട്ട് ചെയ്തു.

0
1894

മെൽബൺ : ശരീരത്തിലെ മാംസം നഷ്ടമാകുന്ന രോഗം വിക്ടോറിയയില്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് രോഗികളും ഡോക്ടര്‍മാരും ആവശ്യപ്പെടുന്നു. പുണ്ണുപോലെ ശരീരഭാഗം അഴുകിപ്പോകുന്ന മൈകോബാക്ടീരിയം അള്‍സര്‍ എന്ന രോഗമാണ് ശരീരത്തിലെ മാംസം കാര്‍ന്നുതിന്നുന്നത്. കഴിഞ്ഞവര്‍ഷം വിക്ടോറിയയില്‍ ഈ രോഗം ബാധിച്ച 240 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ഈ രോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

മൈകോബാക്ടീരിയം അള്‍സര്‍ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിനുള്ള കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നും വിക്ടോറിയന്‍ ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. ഇതൊരു മെഡിക്കല്‍ പ്രഹേളികയാണ്. ആഫ്രിക്കയില്‍നിന്നാണ് ഈ രോഗം പടരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില രോഗികളില്‍ കൈപ്പത്തിയിലെയും കാല്‍മുട്ടിലെയും മാംസം അഴുകിത്തീര്‍ന്നശേഷം അവിടെ വലയൊരു ദ്വാരമുണ്ടായിരിക്കുകയാണ്.

മൈകോബാക്ടീരിയം അള്‍സറിനെക്കുറിച്ചുള്ള ഗവേഷണം ആരോഗ്യവകുപ്പ് 1998 ല്‍ ആരംഭിച്ചതാണ്. ചൂടുള്ള കാലാവസ്ഥയില്‍ ഈ ബാക്ടീരിയ എങ്ങനെയാണ് വികാസം പ്രാപിക്കുന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ ഗവേഷകര്‍ക്കായിട്ടില്ല. എങ്ങനെയാണ് ഈ രോഗം പടരുന്നതെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കായിട്ടില്ല. എന്നാല്‍ മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരില്ലെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

NO COMMENTS

LEAVE A REPLY