മെനിന്‍ഞ്ചോകോക്കല്‍ രോഗം ബാധിച്ച് പെർത്തിൽ ഒരു മരണംകൂടി.

0
686

പെർത്ത് : മെനിന്‍ഞ്ചോകോക്കല്‍ രോഗം ബാധിച്ച് ഒരു കുട്ടി പെര്‍ത്തില്‍ മരിച്ചു. ഈ രോഗം ബാധിച്ച് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മരിച്ചവരുടെ എണ്ണം ഈ വര്‍ഷം ഇതോടെ നാലായി. മെനിന്‍ഞ്ചോകോക്കല്‍ രോഗം രണ്ടുപേര്‍ക്കുകൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിലൊരാള്‍ ഒരു കുട്ടിയും മറ്റൊരാള്‍ പ്രായപൂര്‍ത്തിയായ വ്യക്തിയുമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ വ്യക്തി മറ്റു സംസ്ഥാനങ്ങളിലെ യാത്രയ്ക്കുശേഷം തിരികെയെത്തിയതിനു പിന്നാലെയാണ് രോഗബാധിതനായത്.

മെനിന്‍ഞ്ചോകോക്കല്‍ രോഗം ബാധിച്ചവര്‍ക്ക് പിടിപെട്ടത് ഡബ്ല്യൂ ടൈപ്പിലുള്ള രോഗമാണ്. 2000 ലാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് മെനിന്‍ഞ്ചോകോക്കല്‍ രോഗം പിടിപെട്ടത്. 86 പേര്‍ക്ക് ഈ രോഗം പിടിപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 2013 ല്‍ 16 പേര്‍ക്കു മാത്രമാണ് ഈ രോഗം പിടിപെട്ടത്. കഴിഞ്ഞവര്‍ഷം 23 പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചപ്പോള്‍ ഈ വര്‍ഷം ഇതുവരെ 38 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ശീതകാലത്തും വസന്തകാലത്തുമാണ് സാധാരണ മെനിന്‍ഞ്ചോകോക്കല്‍ രോഗം കാണപ്പെടാറുള്ളത്. എന്നാല്‍ ഈ വര്‍ഷം ജൂലൈമുതല്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു. രക്തത്തിലോ തലച്ചോറിലൊ നട്ടെല്ലിലൊ ഉള്ള കോശങ്ങളിലുമാണ് ഈ രോഗത്തിന്റെ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നത്്. എന്നാല്‍ തൊണ്ട, സന്ധിബന്ധങ്ങളില്‍ എന്നിവിടങ്ങളിലും ഈ രോഗത്തിന്റെ ബാക്ടീരിയയെ കാണപ്പെടാറുണ്ട്. 15 നും 19 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY