മറവി രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് വിജയകരം.

0
659

മെൽബൺ : അള്‍ഷിമേഴ്‌സ് രോഗത്തിന്റെ മുന്നേറ്റത്തെ സാവധാനത്തിലാക്കുന്ന പുതിയ മരുന്ന് ഓസ്‌ട്രേലിയയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു. ഹോര്‍മോണിനെ തടയുന്നതാണ് പുതിയ മരുന്ന്. മസ്തിഷ്‌കത്തില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോളിന്റെ അമിത ഉല്‍പാദനത്തെ തടയുന്നതാണ് പുതിയ മരുന്ന്. ഈ ഹോര്‍മോണാണ് അല്‍ഷിമേഴ്‌സ് രോഗത്തിലേക്കു നയിക്കുന്നത്. പുതിയ മരുന്ന് ഓസ്‌ട്രേലിയന്‍ കമ്പനിയായ ആക്ടിനോജെന്‍ പരിശോധിച്ചു.

കുറച്ച് അല്‍ഷിമേഴ്‌സ് രോഗികളില്‍ പുതിയ മരുന്നായ ക്‌സനാമെമം പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചത് വിജയമാണെന്ന് അള്‍ഷിമേഴ്‌സ് റിസര്‍ച്ച് ഫൗണ്ടേഷന്‍ സിഇഒ ബ്രൂസ് മക് ഹാറി പറഞ്ഞു. ഈ മരുന്നിന്റെ പ്രവര്‍ത്തനം എല്ലാ ഗവേഷകരിലും ആവേശമാണുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അള്‍ഷിമേഴ്‌സ് രോഗികള്‍ ദിവസത്തിലൊരിക്കല്‍ ഒരു ഗുളിക വീതം കഴിക്കണമെന്നും മൂന്നുമാസത്തിനുള്ളില്‍ വ്യത്യാസം അറിയാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

174 രോഗികളിലാണ് പുതിയ മരുന്നു പരീക്ഷിച്ചിരിക്കുന്നത്. ഓര്‍മകള്‍ മാഞ്ഞുകൊണ്ടിരിക്കുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് പ്രതീക്ഷയുടെ ദിവ്യഔഷധമാകുമെന്ന് എല്ലാവരും പ്രത്യാശിക്കുന്നു. അള്‍ഷിമേഴ്‌സ് രോഗികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതായിരിക്കും പുതിയ മരുന്നെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

NO COMMENTS

LEAVE A REPLY