കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിയുടെ മെൽബൺ സീറോ മലബാർരൂപത സന്ദർശനം മെയ് 14 ന്

0
649

പോൾ സെബാസ്റ്റ്യൻ
മെൽബൺ: പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷനും പരിശുദ്ധ ഫ്രാൻസിസ്മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയുമായ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി മെയ് 14 ന് (ഞായറാഴ്ച) മെൽബൺ സീറോ മലബാർ രൂപത സന്ദർശിക്കുന്നു. വൈകീട്ട് 3.30 ന്ഡാൻഡിനോങ്ങ് സെന്റ് ജോൺസ് റീജിയണൽ കോളേജിൽ എത്തിചേരുന്ന സാന്ദ്രി പിതാവിനുംമാർപാപ്പയുടെ ഓസ്‌ട്രേലിയായിലെസ്ഥിരം പ്രതിനിധി അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി, സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കും.മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽകർദ്ദിനാൾ ലെയാനാർദോ സാന്ദ്രി വചനസന്ദേശം നല്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ മാർ ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിക്കും. സെന്റ് തോമസ് സീറോ മലബാർ സൗത്ത്-ഈസ്റ്റ് ഇടവക ദൈവാലയത്തിനായി വാങ്ങിയിരിക്കുന്ന സ്ഥലം വിശ്വാസികൾക്കായി സമർപ്പിക്കുന്ന കർമ്മം നിർവ്വഹിച്ചു കൊണ്ട് അഭിവന്ദ്യ ലെയനാർദോ സാന്ദ്രി പിതാവ് സദസ്സിനെ അഭിസംബോധന ചെയ്യും. അപ്പസ്‌തോലിക് നൂൺഷ്യൊ അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്ത ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കും.2017 നവംബർ മാസം രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന റെക്‌സ്ബാൻഡ് ഓസ്‌ട്രേലിയ ടൂറിന്റെ ഔദ്യാഗികമായ ലോഞ്ചിങ്ങ്ഡാൻഡിനോങ്ങ് മേയർ ജിം മേമെറ്റി നിർവ്വഹിക്കും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ യോഗത്തിൽ കൃതഞ്ജത അർപ്പിക്കും. ഓസ്‌ട്രേലിയൻ മെൽകൈറ്റ് എപ്പാർക്കി ബിഷപ്പ് റോബെർട്ട് റബാറ്റ്, ഓസ്‌ട്രേലിയൻ മാരോണൈറ്റ് എപ്പാർക്കി ബിഷപ്പ് ആന്റോയിൻ ചാർബെൽ റ്റാരബെ, ഓസ്‌ട്രേലിയൻ കാൽദിയൻ എപ്പാർക്കി ബിഷപ്പ് അമൽ ഷാമോൻ നോണ, മെൽബൺ അതിരൂപത സഹായ മെത്രാൻ പീറ്റർ എലിയട്ട്, സാന്ദ്രി പിതാവിന്റെ സെക്രട്ടറി ഫാ.ഫ്‌ളാവിയൊ പാച്ചെ,ഡാൻഡിനോങ്ങ് എം.പി. ഗബ്രിയേലെ വില്യംസ്, ബ്രൂസ് എം.പി ജൂലിയൻ ഹിൽ, ഓർഡർ ഓഫ് ഓസ്‌ട്രേലിയ മെഡൽ ജേതാവ് കവലിയർ ഫെലിച്ചെ മോൺട്രോൺ, മെൽബൺ കാത്തലിക് ഡെവലപ്‌മെന്റ് ഫണ്ട് സി.ഇ.ഒ. മാത്യൂ കാസിൻ, കാത്തലിക് സൂപ്പർ ജനറൽ മാനേജർ റോബെർട്ട് ക്ലാൻസി എന്നിവരും യോഗത്തിൽ സംബന്ധിക്കും. സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
പൗരസ്ത്യ സഭാ റീത്തുകളായ സീറോ മലബാർ, കാൽദീയൻ, മാരോണൈറ്റ്, മെൽകൈറ്റ്, ഉക്രേനിയൻ എന്നിവയുടെ ഓസ്‌ട്രേലിയായിലെ രൂപതകൾ സന്ദർശിക്കാനായി എത്തി ചേർന്ന കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്‌നി എയർപോർട്ടിൽ മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ സ്വീകരണം നല്കി. സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസിനെ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി അഭിസംബോധന ചെയ്യും. ന്യു സൗത്ത് പാർലമെന്റിൽ പിതാവിന് സ്വീകരണം നല്കും. സിഡ്‌നിയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിലുംകർദ്ദിനാൾ സാന്ദ്രി സന്ദർശനം നടത്തും.
നാലാം വയസ്സിലേക്ക് പ്രവേശിച്ച മെൽബൺ സീറോ മലബാർ രൂപതയിലേക്ക് ആദ്യമായാണ് റോമൻ കൂരിയായിൽ നിന്ന് പരിശുദ്ധ പാപ്പായുടെ പ്രതിനിധികൾ ഔദ്യാഗിക സന്ദർശനത്തിനെത്തുന്നത്. 2014 മാർച്ച് 25 നാണ് മെൽബൺ കേന്ദ്രമായി ഓസ്‌ട്രേലിയായിൽ സീറോ മലബാർ രൂപത സ്ഥാപിതമായത്. 10 ഇടവകകളും 32 മിഷനുകളുമുള്ളമെൽബൺ സീറോ മലബാർ രൂപതയിൽ 31വൈദികർ സേവനം ചെയ്യുന്നുണ്ട്. രൂപതയ്ക്ക് സ്വന്തമായി വൈദികർ എന്ന ലക്ഷ്യം മുൻ നിർത്തി അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നിൽ ആരംഭിച്ചിട്ടുള്ള മൈനർ സെമിനാരിയിൽ 15 വൈദിക വിദ്യാർത്ഥികൾ പരിശീലനം നടത്തുന്നു.
മെൽബൺ സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക ആതിഥ്യമരുളുന്ന ഈ ആഘോഷത്തിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും രൂപത പാസ്റ്ററൽ കൗൺസിലെയും ഫിനാൻസ് കൗൺസിലെയും അംഗങ്ങളും ഉൾപ്പെടെ 1500 ഓളം പേർ പങ്കെടുക്കുമെന്ന് വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവർഅറിയിച്ചു. അഭിവന്ദ്യ കർദ്ദിനാൾ ലെയനാർദോ സാന്ദ്രി പിതാവിനുംഅഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും നല്കുന്ന സ്വീകരണത്തിലും തുടർന്നു നടക്കുന്ന ദിവ്യബലിയിലും പൊതുയോഗത്തിലും എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാർ ബോസ്‌കോ പുത്തൂർ പിതാവ് ആഹ്വാനം ചെയ്തു.

NO COMMENTS

LEAVE A REPLY