മെൽബണിൽ ശ്രീകൃഷ്ണ ജയന്തിയും ശോഭായാത്രയും നടന്നു.

0
782
വിജയകുമാരൻ 
മെൽബണ്‍  കേന്ദ്രമായി പ്രവർത്തിക്കുന്ന കേരളാ ഹിന്ദു സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃന്ദാവൻ എന്ന കുട്ടികളുടെ കൂട്ടായ്മയുമായി ചേർന്ന് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തിയാഘോഷവും ശോഭായാത്രയും പുതുമയായി. മെൽബണിൽ ആദ്യമായാണ്‌ ഇത്തരത്തിൽ വർണ്ണശബളമായ ഒരു  ശോഭായാത്ര സംഘടിപ്പിക്കുന്നത്.
കാരംഡൌണ്‍ ക്ഷേത്ര വഴിയിലൂടെ നടത്തിയ ശോഭായാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.  ബാലികാ-ബാലന്മാർ കൃഷ്ണന്റെയും, രാധയുടെയും, പരശുരാമാന്റെയും, നാരദമുനിയുടെയും, ശ്രീരാമന്റെയും എല്ലാം വേഷം കെട്ടി ഹോഷയാത്രക്ക് അകമ്പടിയായപ്പോൾ അക്ഷരാർഥത്തിൽ ക്ഷേത്രവും പരിസര പ്രദേശവും ഉത്സവ പ്രതീതി ജനിപ്പിച്ചു. താലപ്പൊലിയുദെയും, കീർത്ത നാലാപനവും, വൃന്ദ വാദ്യങ്ങളും ഹോഷയാത്രയുടെ പൊലിമകൂട്ടി.
ഹിന്ദു സ്വയം സേവക സംഘം മെൽബണ്‍ഘടകം  പ്രതിനിധി അഭിജിത്ത് രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ രജികുമാർ, നാരായണൻ വാസുദേവൻ , റിതേഷ് എന്നിവർ ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ച് സംസാരിച്ചു. തുടർന്ന് നടന്ന കലാപരുപാടികളോടെ ആഘോഷങ്ങൾ സമാപിച്ചു.

NO COMMENTS

LEAVE A REPLY