മെൽബൺ – ഷെപ്പേർട്ടൻ മലയാളി അസ്സോസ്സിയേഷൻ ( ക്ഷേമ )വാർഷികം ആവേശമായി.

0
464

എബി പൊയ്ക്കാട്ടില്‍

മെൽബൺ: മെൽബണിലെ ഷെപ്പെർട്ടണിൽ മലയാളികളുടെ കൂട്ടായ്മയായ ഷെപ്പെർട്ടൻ മലയാളി അസ്സോസിയേഷൻ ( ക്ഷേമ ) ഈ വർഷത്തെ ഈസ്റ്റർ – വിഷു ആഘോഷം വിവിധ കലാപരിപാടികളാൽ Notre Dame College Auditorium Hall – ൽ വെച്ച് ഏപ്രിൽ 22 നു അതിഗംഭീരമായി നടത്തപ്പെട്ടു. മണിക്കൂറൂകളോളം നീണ്ടുനിന്ന കലാപരിപാടികളിൽ ഷെപ്പെർട്ടനിലെ കുരുന്നു / യുവ പ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ക്ഷേമ മെലഡീസ് നിരവധി മധുരകരമായ ഗാനങ്ങളുമായി ശ്രെദ്ധയാകര്ഷിച്ചു.
ഷെപ്പെർട്ടൻ മലയാളി അസ്സോസിയേഷൻ നിരവധി വ്യത്യസ്ത പരിപാടികളാണ് ഈ വർഷത്തെ ഭാരവാകികളുടെ നേതൃത്തത്തിൽ നടപ്പിലാക്കി വരുന്നത്. മാസത്തിൽ ഒരിക്കൽ അസ്സോസ്സിയേഷൻ മുൻകൈയെടുത്തു നടത്തിവരുന്ന സിനിമാ പ്രദർശനവും, ചെണ്ടമേളം , ഡാൻസ് എന്നിവ പരിശീലിക്കുന്ന ഷെപ്പെർട്ടൺ മലയാളികൾക്ക് ക്ഷേമ നൽകുന്ന സപ്പോർട്ടും വളരെ വലുതാണ്. ഷെപ്പെർട്ടൻ കൗൺസിലിന്റെയും , വിവിധ മലയാളി സ്ഥാപനങ്ങളുടെയും സംഭാവന ഈ നിശക്ക് ഒരു വലിയ മുതൽകൂട്ടായിരുന്നു. രുചിയേറും വിഭവ സമൃദ്ധമായ സദ്യ ആഘോഷത്തിൻറെ ഭാഗമായി നടത്തപ്പെട്ടു.
ഷെപ്പെർട്ടൻ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സ്മിജോ റ്റി പോൾ , സെക്രട്ടറി ജിജോയ് വില്ലാട്ട് , ട്രെഷറർ റിജോ കാപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മറ്റി ആണ് അസ്സോസ്സിയേഷനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത് .

NO COMMENTS

LEAVE A REPLY