അശരണർക്ക് കൈത്താങ്ങായി മെൽബൺ സീറോ മലബാർ രൂപത 11 ലക്ഷം രൂപ കൈമാറി.

0
2053

മെൽബൺ : ” ഉണ്ണീശോക്ക് ഒരുടുപ്പ് ” എന്നപേരിൽ മെൽബൺ സീറോ മലബാർ രൂപത തുടക്കം കുറിച്ച കാരുണ്യ പദ്ധതിയിലൂടെ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തെ വിലങ്ങിലുള്ള പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്കായി 11 ലക്ഷം രൂപ നൽകി കാരുണ്യ സ്പർശം നൽകി. കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് വിവിധ ഇടവകകളിൽ നിന്നും പ്രായശ്ചിത്ത പ്രവർത്തികളിലൂടെയും, ആശയടക്കത്തിലൂടെയും സമാഹരിച്ച തുകയാണ് മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ലിറ്റിൽ സെർവന്റ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് മദർ ജനറൽ സിസ്റ്റർ മേരി ലിൻഡക്ക് കൈമാറിയത്. മാർ ബോസ്‌കോ പുത്തൂരിനോപ്പം വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ ഫിനാൻഷ്യൽ കൗൺസിൽ അംഗം വർഗീസ് പൈനാടത്ത് എന്നിവരും തുക കൈമാറുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

2

കിഴക്കമ്പലത്തെ വിലങ്ങിലുള്ള പ്രൊവിഡൻസ് ഹോം 1992 ജൂലൈയിലാണ് പ്രവർത്തനം ആരംഭിച്ചത്. ബുദ്ധിമാന്ദ്യം ഉള്ളവരും തളർവാതം പിടിപെട്ടവരുമായ നിരാലംബരായ 112 അന്തേവാസികളാണ് ഈ കാരുണ്യ കേന്ദ്രത്തിൽ ഇപ്പോഴുള്ളത്. 11 സിസ്റ്റേഴ്‌സിന്റെ മേൽനോട്ടത്തിലാണ് ഈ ആതുരാലയം പ്രവർത്തിക്കുന്നത്. കരുണയുടെ ജൂബിലി വർഷത്തിൽ രോഗികളെയും, പാവപ്പെട്ടവരെയും സഹായിക്കുവാൻ സന്മനസ്സ് കാണിച്ച എല്ലാ ഇടവക അംഗങ്ങളെയും ബിഷപ്പ് മാർ.ബോസ്‌കോ പുത്തൂർ അഭിനന്ദനം അറിയിച്ചു.

3 (1)

 

NO COMMENTS

LEAVE A REPLY