മെൽബണിലെ മിൽപാർക്ക് പള്ളിയിൽ തിരുന്നാൾ ജൂൺ 9 ന്

0
703

പോൾ സെബാസ്റ്റ്യൻ
മെൽബൺ: ഓസ്‌ട്രേലിയായിലെ പാദുവ എന്നറിയപ്പെടുന്ന മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വി.അന്തോണീസിന്റെ തിരുന്നാൾ ജൂൺ ഒൻപതാം തിയതി ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ നൊവേനയും ദിവ്യബലിയും ജപമാലയും ഏപ്രിൽ 18 മുതൽ ജൂൺ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 6.30 മുതൽ ഉണ്ടായിരിക്കും. 115 കുടുംബങ്ങളാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് സംയുക്തമായി നടത്തുന്നത്. തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോർജ്ജ് ഫെലിഷ്യസ് അറിയിച്ചു.
തിരുനാൾ ആഘോഷങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം സെന്റ് ഫ്രാൻസിസ് അസ്സീസി ചർച്ച്, 290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്.

Milpark Flyer 1

NO COMMENTS

LEAVE A REPLY