മെൽബണിലെ വിശുദ്ധവാരാഘോഷങ്ങൾ സമുചിതമായി കൊണ്ടാടി.

0
686

റെജി പാറക്കൻ
മെൽബൺ : സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ സെന്റ്‌ പീറ്റേഴ്സ് ദേവാലയത്തിലും, ഫോക്കനാർ സെന്റ്‌ മാത്യൂസ് ദേവാലയത്തിലും നടന്ന വിശുദ്ധ വാരാഘോഷചടങ്ങുകൾ വിപുലമായ പരുപാടികളോടെ സമുചിതമായി കൊണ്ടാടി. ഫാദർ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാദർ തോമസ് കൂന്പുങ്കൽ എന്നിവർ രണ്ടു കേന്ദ്രങ്ങളിലായി നടന്ന വിശുദ്ധ കുർബാനക്കും, കാൽ കഴുകൽ ശിശ്രൂഷക്കും മുഖ്യ കാർമ്മികത്വം വഹിച്ചു. സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈസ്റ്റർ കലാസന്ധ്യ ഏപ്രിൽ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുമെന്ന് കൈക്കാരന്മാരായ സ്റ്റീഫൻ ഓക്കാടനും, സോളമൻ ജോർജും അറിയിച്ചു.

IMG_3002 (2)

NO COMMENTS

LEAVE A REPLY