മെൽബൺ കത്തീഡ്രൽ ഇടവകയിൽ ദുക്‌റാന തിരുനാൾ ജൂലൈ മൂന്നിന്.

0
994

പോൾ സെബാസ്റ്റിയൻ
മെൽബൺ : അപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ ആചരിക്കുന്ന ദുക്‌റാന തിരുനാൾ ജൂലൈ മൂന്നിന് (ഞായറാഴ്ച) സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. സീറോ മലബാർ സഭ “സഭാ ദിനമായി” ആചരിക്കുന്ന ജൂലൈ മൂന്നിന് വൈകുന്നേരം 4.30 ണ് ഓക് പാർക്കിലുള്ള സെന്റ് ഫ്രാൻസിസ് ദി സെയിൽസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷ ചടങ്ങുകൾ നടക്കുന്നത്.

മെൽബൺ രൂപതാ അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന റാസയിൽ രൂപത ചാൻസിലറും കത്തീഡ്രൽ ഇടവക വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ , ഫാ. ജോസി കിഴക്കേത്തലക്കൽ എന്നിവർ സഹ കാർമ്മികരായിരിക്കും. കത്തീഡ്രൽ ഇടവകയിലെയും, സെന്റ് മേരീസ് മെൽബൺ വെസ്റ്റ് ഇടവകയിലെയും സാധാരണ ശുശ്രൂഷ കളെ ചുമതല ഏൽപ്പിക്കുന്ന പ്രേത്യേക പ്രാർഥനകളും കുർബാനയെ തുടർന്നു നടക്കും. സാധാരണ ശുശ്രൂഷ കൾക്കായി ഭരമേൽപിക്കുന്ന 13 പേർക്കുള്ള വസ്ത്രങ്ങൾ പിതാവ് വെഞ്ചരിച്ച് നൽകുകയും, സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യും. ചടങ്ങുകളിൽ പങ്കാളികളാകുന്ന സാധാരണ ശുശ്രൂഷകർക്കുള്ള പരിശീലനം പൂർത്തിയാക്കി ഇടവകസമൂഹമാകെയും ദുക്‌റാന തിരുനാളിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്.

NO COMMENTS

LEAVE A REPLY