മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാല്‍ ട്രിപ്പിള്‍ റോളില്‍

0
851

തന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ മോഹന്‍ലാലിനെ വച്ച് രണ്ട് ചിത്രങ്ങള്‍ കൂടി ഒരുക്കാന്‍ മേജര്‍ രവി. 71 വാര്‍ എന്നു പേരിട്ട ആദ്യ ചിത്രം നേരത്തേ അനൗണ്‍സ് ചെയ്തിരുന്നു. ഇന്ത്യ-പാക് യുദ്ധകാലത്തെ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ചിത്രം കൂടി മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്നതായി വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളാണ് ഇതിന് തിരക്കഥ തയ്യാറാക്കുന്നത്. മോഹന്‍ലാല്‍ മൂന്നു വേഷത്തിലാണ് ചിത്രത്തിലെത്തുക. സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവം ഏല്‍പ്പിക്കുന്ന താളപ്പിഴയും തുടര്‍ന്ന് അവര്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം. ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും സിനിമ.

മോഹന്‍ലാലിലെ നായകനാക്കി 2006ല്‍ പുറത്തുവന്ന കീര്‍ത്തിചക്രയാണ് മേജര്‍ രവിയുടെ ആദ്യ സംവിധാനസംരംഭം. തുടര്‍ന്ന് മൂന്ന് ചിത്രങ്ങള്‍ കൂടി ഇരുവരുടെയും കൂട്ടുകെട്ടില്‍ പുറത്തുവന്നു. കുരുക്ഷേത്ര (2008), കാണ്ഡഹാര്‍ (2010), കര്‍മ്മയോധ (2012) എന്നിങ്ങനെ. പക്ഷേ ആദ്യ ചിത്രത്തിന്റെ വന്‍ വിജയം നിലനിര്‍ത്താന്‍ പിന്നീടുള്ള എല്ലാ ചിത്രങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല. പൃഥ്വിരാജ് നായകനായ പിക്കറ്റ് 43യാണ് മേജര്‍ രവിയുടെ അവസാന ചിത്രം.

NO COMMENTS

LEAVE A REPLY