മാതാ അമൃതാനന്ദമയിയുടെ ഓസ്‌ട്രേലിയൻ പര്യടനം ഏപ്രിൽ 11 മുതൽ 23 വരെ.

0
1287

മെൽബൺ : മാതാ അമൃതാനന്ദമയിയുടെ ഓസ്‌ട്രേലിയൻ പര്യടനം ഏപ്രിൽ 11 മുതൽ 23 വരെ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏപ്രിൽ 11 മുതൽ 15 വരെ മെൽബണിലും (ലാഡ്‌ ബ്രോക്സ് പാർക്ക് – 591-659 Princes Hwy, Springvale. VIC 3171) 17 ,18 തീയതികളിൽ സിഡ്നിയിലും (സിഡ്‌നി ബോയ്സ് ഹൈസ്കൂൾ – Cleveland St, Moore Park, Sydney, NSW 2021) ഏപ്രിൽ 20 ന് ബ്രിസ്ബനിലും (ക്രൊഷൻ കമ്യൂണിറ്റി സെന്റർ – 164 Dunn Rd, Rocklea, Brisbane QLD 4106) 21 മുതൽ 23 വരെ ഗോൾഡ് കോസ്റ്റിലും (ഗോൾഡ് കോസ്റ്റ് റിക്രിയേഷൻ സെന്റർ – 1525 Gold Coast Highway, Palm Beach, Qld ) വിവിധ ചടങ്ങുകളിൽ അമ്മ ഭക്തർക്ക് അനുഗ്രഹം നൽകുമെന്നും, എല്ലാ സ്‌ഥലങ്ങളിലും പൊതുജനങ്ങൾക്കായി സൗജന്യ സത്‌സംഗം സംഘടിപ്പിക്കുമെന്നും ഭക്തർക്ക് സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പാട് ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.

ഏപ്രിൽ 13,14,15 തീയതികളിൽ മെൽബണിലും, ഏപ്രിൽ 21 ,22 ,23 തീയതികളിൽ ഗോൾഡ് കോസ്റ്റിലും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കായി അമ്മയോടൊപ്പം താമസിച്ച് സൽസംഗത്തിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് കോപ്പി ചെയ്തു പരിശോധിച്ചാൽ ലഭിക്കുന്നതാണ്.

http://www.ammaaustralia.org.au/events/tours/

NO COMMENTS

LEAVE A REPLY