അഡലൈഡ് മാർത്തോമാ ഇടവകയുടെ വി.ബി.എസ്. ഏപ്രിൽ 22 മുതല്‍

0
713

അഡലെയ്ഡ്: അഡലെയ്ഡിലെ മാര്‍ തോമ ഇടവകയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല ബൈബിള്‍ സ്‌കൂള്‍ നടത്തുന്നു. 22 ശനിയാഴ്ച മുതല്‍ 25 ചൊവ്വാഴ്ച വരെ വുഡ്‌വില്ലിലെ സെന്റ് മാര്‍ഗരറ്റ് ദേവാലയത്തിലാണ് അവധിക്കാല ബൈബിള്‍ സ്‌കൂള്‍ നടത്തുന്നത്.

കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ പ്രാവീണ്യം നേടിയ ഡോ. ആബി വര്‍ഗീസ് തോമസ്, മെല്‍ബണാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ‘നിന്റെ രാജ്യം വരണമെ’ എന്നാതാണ് ഈ വര്‍ഷത്തെ ബൈബിള്‍ സ്‌കൂളിന്റെ വിഷയം. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ കഥകളും പാട്ടുകളും പഠന വസ്തുക്കളും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സഹോദരി സഭകളില്‍നിന്നായി നൂറിലധികം കുട്ടികള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ജോണ്‍ കെ. മാമ്മന്‍ പറഞ്ഞു.

22 ന് രാവിലെ 9 ന് റവ. ഫാ. സുനില്‍ മാത്യു (സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ഉദ്ഘാടനം ചെയ്യും. 25 ന് വൈകുന്നേരം 3 ന് വികാരി റവ. വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ റവ.ഫാ. ഡോ. ഫ്രെഡറിക് ഇലുവാതിങ്കല്‍ സമാപന സന്ദേശം നല്‍കും. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെടും. ബൈബിള്‍ സ്‌കൂളില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0422150921 എന്ന ഫോണ്‍നമ്പരില്‍ ലഭ്യമാണ്.

happy ea

NO COMMENTS

LEAVE A REPLY