സാമൂഹ്യ ഇടപെടൽ ഫലം കണ്ടു. മനുവിന്റെ കുഞ്ഞിനും കുടുംബത്തിനും പി.ആർ.ലഭിച്ചു.

0
36265

അഡലൈഡ് : മലയാളി സമൂഹത്തിന്റെ ശക്തമായ ഇടപെടലുകളുടെ ഫലമായി ശാരീരിക വൈകല്യങ്ങളുള്ള അഡലൈഡിലെ മൂന്നുവയസ്സുകാരിയായ പെണ്‍കുഞ്ഞിനെ നാട്ടിലേക്കു മടക്കി അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുകയും കുടുംബത്തിന് പെർമനന്റ് റസിഡൻസി നൽകുകയും ചെയ്തു. ഇന്ന് രാവിലെ സാമൂഹ്യപ്രവർത്തകനായ മെൽബണിലെ പ്രസാദ് ഫിലിപ്പിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയവഴി ഇമൈഗ്രെഷൻ മിനിസ്റ്റർക്ക് ഇന്ത്യൻ സമൂഹം മാസ് പെറ്റിഷൻ നൽകിവരികയായിരുന്നു. മാനുഷിക പരിഗണന അർഹിക്കുന്ന ഈ കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് അതോടെ ചിറകു മുളച്ചു. മണിക്കൂറുകൾക്കകം മനുവിന്റെ കുടുംബത്തിന് സർക്കാർ പി. ആർ. ഗ്രാന്റ് ചെയ്തു.

നേരത്തെ കുടിയേറ്റ മന്ത്രാലയം കുട്ടിക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചതിനെ തുടർന്ന് ദേശീയ മാധ്യമങ്ങൾ ഈ വിഷയം സജീവ ചർച്ചയാക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. പൊതുസമൂഹത്തിൽ നിന്നും പത്ര-ദൃശ്യ- നവ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെയാണ് സർക്കാർ പ്രേത്യേക പരിഗണന നൽകി വിഷയം പുനഃപരിശോധിക്കുകയും പി. ആർ. നൽകുകയും ചെയ്തത്. ഇതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്കാണ് പൊൻതൂവൽ മുളച്ചത്. സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലെത്തിയ കോതമംഗലം സ്വദേശികളായ മനു-സീന ദമ്പതികള്‍ അഡ്‌ലെയ്ഡില്‍ ആറു വര്‍ഷമായി താമസിക്കുന്നു.

മനു ജോര്‍ജിന്റെയും സീന ജോസിന്റെയും മൂത്ത കുട്ടിയാണ് മൂന്നു വയസുകാരിയായ മേരി. ന്യൂറോളജിക്കല്‍ ഡിസോര്‍ഡറോടെയായായിരുന്നു മേരിയുടെ ജനനം. ജനനശേഷം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവള്‍ കഴിഞ്ഞത്. ആന്തരികാവയവങ്ങള്‍ പലതും തളരുന്ന രോഗമാണ് മേരിക്ക്. ജീവിച്ചിരിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ദൈവാനുഗ്രഹത്താല്‍ അവളുടെ സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോഴും സ്വന്തമായി ഒന്നും ചെയ്യാനാവാത്ത മേരിയുടെ പ്രാഥമിക കൃത്യങ്ങളുള്‍പ്പെടെയെല്ലാത്തിനും മാതാപിതാക്കളുടെ സഹായം ആവശ്യമാണ്. സാധാരണ ഭക്ഷണംപോലും കഴിക്കാന്‍ അവള്‍ക്കു സാധിക്കുകയില്ല. വയറ്റിലൂടെ കടത്തിവിട്ടിരിക്കുന്ന ട്യൂബിലൂടെയാണ് അവള്‍ക്കുള്ള പ്രത്യേക ഭക്ഷണം നല്കിവന്നത്. പൊതുസമൂഹത്തിന്റെ സാമൂഹ്യപ്രശ്നങ്ങളിലുള്ള ഇടപെടലുകൾ തിരിച്ചറിഞ്ഞ ഇമൈഗ്രെഷൻ വകുപ്പ് മന്ത്രി തനിക്കുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് മനുവിന്റെ കുടുംബത്തിന് പി. ആർ. നൽകിയിരിക്കുന്നത്. മനുവിന്റെ കുടുംബത്തെ സഹായിക്കുവാനുള്ള ക്യാംപെയിനുമായി സഹകരിച്ച മുഴുവൻ മലയാളി സമൂഹത്തോടും പ്രേത്യേകം നന്ദി അറിയിക്കുന്നതായി പ്രസാദ് ഫിലിപ്പും അറിയിച്ചു.

IMG-20170614-WA0016

NO COMMENTS

LEAVE A REPLY